"ഈ ഗ്രൂപ്പ് പ്രൊജക്റ്റ് കണ്ടു പിടിച്ചവനെ ആദ്യം എടിത്തിട്ട് അലക്കണം... ഏതു നേരത്താണോ ഈശ്വരാ എനിക്ക് ബുക്സ് വെക്കാൻ സ്റ്റാഫ് റൂമിൽ പോകാൻ തോന്നിയത്... ഇതിപ്പോ ക്ലാസിൽ നറുക്ക് എടുക്കുന്ന നേരത്തു ഉണ്ടായിരുന്നേൽ അഹ് മരച്ചീനി മോറാന്റെ പ്രൊജക്റ്റ് പാർട്ണർ ആകേണ്ടി വരില്ലായിരുന്നു.....എന്തൊരു കഷ്ടമാണ് ഇതു...."
ഡെസ്കിൽ കവിൾ ചേർത്ത് കിടന്നു കൊണ്ട് പരിതപിക്കുന്നവളെ കാണെ അടുത്ത് ഇരിക്കുന്ന രണ്ട് പേരും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി..... നോക്കേണ്ട താമസം ഇരുവർക്കും ചിരി പൊട്ടിയിരുന്നു.. എങ്കിലും അടക്കി പിടിച്ചു ഇരുന്നു....
"എന്റെ പൊന്നു ഐഷു മോളെ..... നമ്മുടെ സയൻസ് ഡിപ്പാർട്മെന്റിലെ ഹൃതിക് റോഷനെ ആണ് നീ മരിച്ചീനി മോറൻ എന്ന് വിളിച്ചു അപമാനിക്കുന്നത്.... ഇതു അവന്റെ ഫാൻസ് കേട്ടാൽ ഉണ്ടല്ലോ, പിന്നെ പട്ടാളം ഇറങ്ങും യുദ്ധത്തിന്....."
ഐഷുവിന്റെ വലതു വശത്തിരിക്കുന്നവളാണ് അതു പറഞ്ഞത്.... ഇവൾ സ്വാതി, നമ്മുടെ ഐഷു കൊച്ചിന്റെ ബെസ്റ്റിസിൽ ഒരുവൾ... ഇനി രണ്ടാമത്തവൾ ഇടതു വശം ഇരിക്കുന്നയാൾ , പേര് നക്ഷത്ര... നാച്ചു എന്ന് ചുരുക്കി വിളിക്കും.... ഈ മൂന്നും കോളേജിൽ ഇണപിരിയാ കുരുവികളെ പോലെയാണ്... മാത്രമല്ല, ക്ലാസ്സിലെ ടോപേഴ്സും ആണ്... പിന്നെ നമ്മുടെ ഐഷു ക്ലാസ് ലീഡർ കൂടിയാണ് കേട്ടോ.....
"ഹൃതിക് റോഷൻ അല്ലേടി, സാക്ഷാൽ വിക്രം... അവൻ അവനെ തന്നെ സ്വയം വിളിക്കുന്നത് ചിയാൻ വിക്രം എന്നാണ്... അതു ഏറ്റു പിടിക്കാൻ കുറേ ഊളകളും 😬..."
നച്ചു പല്ല് കടിച്ചു പറഞ്ഞു നിർത്തിയതും ബെഞ്ചിൽ കവിൾ ചെരിച്ചു വെച്ചു കിടന്നവൾ ഒന്ന് കുലുങ്ങി ചിരിച്ചു പോയിരുന്നു.... അവൾക്കൊപ്പം സ്വാതിയും കൂടി ചേർന്നതും മൂവരുടെയും ചിരിയൊലി അവിടമാകെ മുഴങ്ങി കേട്ടു.....
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
