ക്ലാസ് കഴിഞ്ഞു തിരികെ വീട്ടിലേക്ക് എത്തിയ പാടെ ഐശ്വര്യ തന്റെ മുറിയിൽ കയറി വാതിൽ അടച്ചുകുറ്റി ഇട്ടു കൊണ്ട് ബെഡിൽ ഒറ്റ വീഴ്ച വീണു....
ഇന്ന് നടന്നത് ഓരോന്നും ഓർത്തെടുക്കുന്തോറും അവളുടെ കവിളിണകൾ രക്തവർണ്ണമായി.. തന്റെ നഗ്നമായ അരക്കെട്ടിൽ അമർന്നിരുന്ന അവന്റെ കൈയുടെ ചൂട്.... ഐഷു പെട്ടന്ന് ബെഡിൽ കമഴ്ന്നു കിടന്നു കൊണ്ടു തലയിണയിൽ മുഖം ഒളിപ്പിച്ചു....ആഹ് അടഞ്ഞ ക്ലാസ് മുറിയിൽ ജിജുവിന്റെ കൈക്കുള്ളിൽ അവന്റർ നെഞ്ചിൽ തല ചേർത്ത് നിന്ന നിമിഷം ഓർക്കവേ അവളുടെ അധരങ്ങൾ പുഞ്ചിരി തൂകി...
പെട്ടന്ന് തോന്നിയ ചിന്തയിൽ അവൾ തന്റെ ഫോൺ കയ്യിലേക്ക് എടുത്തു കൊണ്ട് ജിജുവിന്റ വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്തു..
"മെസ്സേജ് അയച്ചാലോ? " പെണ്ണ് കൈവിരലിലെ നഖം കടിച്ചു കൊണ്ടു സ്വയമേ ചോദിച്ചു...
"വേണ്ട.. പിന്നെ അവൻ റിപ്ലൈ തരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല...."
വാട്സ്ആപ്പ് ക്ലോസ് ചെയ്തു ഫോൺ ലോക്ക് ആക്കി കൊണ്ടു അവൾ വീണ്ടും ബെഡിൽ കമഴ്ന്നു കിടന്നു.. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ വീണ്ടും ചാടി എഴുന്നേറ്റു.. ബെഡിന്റെ ഹെഡ്രെസ്റ്റിൽ ചാരി ഇരുന്നു കൊണ്ടു അവൾ ഫോൺ എടുത്തു ജിജുവിന്റെ നമ്പർ ഡയൽ ചെയ്തു..
"ദൈവമേ... ഫോൺ എടുക്കണേ....." കണ്ണ് ഇറുക്കെ അടച്ചു പിടിച്ചു കൊണ്ടാണ് പ്രാർത്ഥന... മൂന്നാമത്തെ റിങ്ങിൽ അപ്പുറത്തെ വശത്തു കാൾ അറ്റൻഡ് ചെയ്തതിന്റെ ടോൺ കേട്ടതും ഐഷു ഞെട്ടിക്കൊണ്ട് കണ്ണ് വലിച്ചു തുറന്നു...
'ഹെലോ...........' ജിജുവിന്റ സ്വരം കേട്ടതും അവളുടെ നെഞ്ചിടിപ്പേറി.. ഉണ്ടക്കണ്ണ് രണ്ടും തുറിച്ചു വെച് അവൾ ഇരുന്നു.. തന്റെ ശ്വാസഗതി വല്ലാതെ ഉയരുന്നത് അവൾക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.. അവന്റെ സ്വരം കേൾക്കണം എന്ന് മാത്രമേ ആദ്യം ചിന്തിച്ചുള്ളൂ..അതു കൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ അവൾ ചാടിക്കേറി ഫോൺ വിളിച്ചതും.. പക്ഷെ ഇപ്പോൾ അവനോട് എന്ത് പറയണം എന്ന് അവൾക്കറിയില്ല...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
