Devaansh 47

259 12 2
                                    





                           ആദിയുടെ കാർ ശരവേഗത്തിൽ മുന്നോട്ട് പായുകയാണ്... അൻവറിന്റെ ടീം സംഭവസ്ഥലത്തു എത്തി ആന്റണിയെയും അവന്റെ സംഘത്തെയും അറസ്റ് ചെയ്തു ... അതിനു മുൻപ് തന്നെ അൻവറിന്റെ നിർദ്ദേശപ്രകാരം ആദിയും അവന്റെ ഒപ്പം വന്ന ഗുണ്ട ചേട്ടന്മാരും അവിടെ നിന്നും മാറിയിരുന്നു.. പിന്നെ ആന്റണിയെ അറസ്റ് ചെയ്തത് കിഡ്നാപ്പിംഗ് നു മാത്രമായിരുന്നില്ല... ലൈസൻസ് ഇല്ലാത്ത ഗൺ കൈവശം വെച്ചതിനും, പിന്നെ ഡ്രഗ് കേസിനും.കൂടിയ ഇനം ഡ്രഗ്സ് അവരുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു....അതു non-bailable offence ആയത് കൊണ്ട് അവനെ പൂട്ടാൻ ഉള്ളതൊക്കെ നമ്മുടെ അൻവർ ഭംഗിയായി ചെയ്തു...

ആദിയുടെ കാർ, റോഡിനു അരികിൽ ഒരു മരത്തണലിലായി ഒതുക്കി ഇട്ടിരുന്ന ഒരു റെഡ് സ്വിഫ്റ്റ് നു പിന്നിലായി നിന്നു... അവൻ തിടുക്കത്തിൽ തന്റെ കാറിൽ നിന്ന് ഇറങ്ങി ആഹ് സ്വിഫ്റ്റ് കാറിന്റെ ബാക്ക് ഡോർ തുറന്നു... ആദിയുടെ ഡ്രൈവർ ശ്യാമിന്റെ തോളിൽ കിടന്നു മയങ്ങി പോയിരുന്ന അൻഷി പെട്ടെന്നുള്ള ശബ്ദം കേട്ട് ചാടി എഴുനേറ്റു ഭയത്തോടെ ചുറ്റിനും നോക്കി...

"അൻഷി................."

ഡോർ തുറന്നു പിടിച്ചു കൊണ്ട് നിൽക്കുന്ന ആദിയെ കാണെ അൻഷി വിതുമ്പി കൊണ്ട് ആദിയെ ചുറ്റി പിടിച്ചു അവന്റെ വയറ്റിൽ മുഖം അമർത്തി കരച്ചിൽ തുടങ്ങി... ആദിയും ശ്വാസം തിരിച്ചു കിട്ടിയത് പോലെ അൻഷിയെ മുറുകെ പിടിച്ചു അവന്റെ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി.. അവന്റെ കണ്ണും നിറഞ്ഞിരുന്നു.. ശ്യാം പതിയെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ആഹ് നിമിഷം തന്നെ ആദി അകത്തേക്ക് കയറി ഡോർ വലിച്ചു അടച്ചു, ശേഷം അൻഷിയെ പൊക്കി എടുത്തു മടിയിൽ ഇരുത്തി.. അൻഷി തേങ്ങലോടെ ആദിയുടെ കഴുത്തിടുക്കിൽ മുഖം അമർത്തി...

എത്ര നേരം ഇരുവരും ആഹ് ഇരുപ്പ് തുടർന്നു എന്നറിയില്ല... അടർന്നു മാറാൻ രണ്ടു പേർക്കും മനസ്സ് ഇല്ലായിരുന്നു....ആദി പതിയെ അൻഷിയുടെ മുറിവ് കെട്ടി മരുന്ന് വെച്ചേക്കുന്ന കൈ പിടിച്ചു ഉയർത്തി... അൻഷി അപ്പോ തന്നെ അവന്റെ കഴുത്തിൽ നിന്ന് മുഖമുയർത്തി.... ആദിയെയും തന്റെ കൈയിലെ മുറിവിനെയും അൻഷി മാറി മാറി നോക്കി..... അന്നേരം അനുഭവിച്ച വേദന ഓർക്കെ അൻഷിയുടെ ചുണ്ടൊക്കെ കൂർത്തു വന്നു.. പരിഭവവും സങ്കടവും പിന്നെ ഇത്രയും നേരം ധൈര്യത്തിന്റെ മുഖമൂടി അണിഞ്ഞു എങ്ങനെയൊക്കെയോ പിടിച്ചു ഇരുന്നതിന്റെ വീർപ്പമുട്ടലും എല്ലാം കൂടി അൻഷിക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു... ആദി അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ആഹ് കൈയിൽ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുത്തു.... അൻഷിക്ക് എന്തോ അപ്പഴും സങ്കടം കൂടിയാതെ ഉള്ളു...

🐼 DEVAANSH 🐼Where stories live. Discover now