ലഞ്ച് ബ്രേക്കിന്റെ സമയം പിള്ളാരൊക്കെ ഐഷു വന്ന വിവരം അറിഞ്ഞു മെസ്സിൽ ഭക്ഷണം കഴിക്കാൻ നേരം അവളെയും കൂടെ കൂട്ടി.. അവിടെ ഒരാളുടെ മുഖം അവളെ കാണെ വിടർന്നു വന്നു.. മെസ്സിൽ അവരുടെ സ്ഥിരം പ്ലേസിൽ തന്നെ എല്ലാവരും ഇരുന്നു....ഐഷു അജുവിന്റെയും അൻഷിയുടെയും ഇടയ്ക്ക് ഉള്ള ചെയർ പിടിച്ചിട്ട് അവിടെ കയറി ഇരുന്നു...
ജിജുവിനോട് ഒഴികെ ബാക്കി എല്ലാവരോടും ഐഷു വാ തോരാതെ സംസാരിക്കുന്നുണ്ട്.. എന്തിനു പറയുന്നു, അവൻ എന്നൊരാൾ അവരുടെ ഒപ്പം ഉണ്ടെന്ന് പോലും വക വയ്ക്കാതെയാണ് അവളുടെ പെരുമാറ്റം.. ജിജുവിന് ആദ്യം കുറച്ചു ദേഷ്യം ഓക്കേ വന്നെങ്കിലും അവളുടെ ഉള്ളിലിരുപ്പ് എന്താണെന്നു മനസ്സിലാക്കി പിന്നീട് അങ്ങോട്ട് അവനും അവളെയോ അവരുടെ സംഭാഷണങ്ങളോ മൈൻഡ് ആക്കാതെ പോക്കറ്റിൽ നിന്ന് തന്റെ ഫോൺ എടുത്തു അതിൽ കുത്തി ഇരുന്നു...
അല്പനേരത്തിനു ശേഷം ഐഷു ഇടം കണ്ണാലെ തനിക്കു എതിർ വശത്തു ഇരുന്നു ഭക്ഷണം കഴിക്കുന്ന ജിജുവിനെ ഒന്ന് നോക്കി.. അവളുടെ നോട്ടം അറിഞ്ഞിട്ടോ എന്തോ അവനും ആഹ് നിമിഷം അവളെയൊന്ന് തല ഉയർത്തി നോക്കി.. ഐഷു അപ്പോൾ തന്നെ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു.. ജിജുവും പുച്ഛം വാരി വിതറി കൊണ്ട് ഫോണിലേക്ക് തിരികെ ശ്രദ്ധ ചെലുത്തി...
ഇവരുടെ രണ്ടു പേരുടെയും കാട്ടായങ്ങൾ ഓക്കേ ശ്രദ്ധിച്ചു ഇരുന്ന ഇരു ജോഡി കണ്ണുകളെ അവരാരും കണ്ടിരുന്നില്ല....🤭
അങ്ങനെ ലഞ്ച് ഓക്കേ കഴിഞ്ഞു പിള്ളേർ ഒക്കെ കൈ കഴുകി തിരികെ വന്നു ടേബിളിൽ ഇരുന്നിരുന്ന തങ്ങളുടെ ബാഗും തോളിൽ ഇട്ടു കൊണ്ട് മെസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി....
വെറുതെ ഓരോന്നും സംസാരിച്ചു കൊണ്ട് വരാന്തയിലൂടെ അവർ നടന്നു.. ഐഷുവിന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് ജിജുവിനെ തേടി ചെല്ലുന്നുണ്ട്.. പക്ഷെ ജിജു ആകട്ടെ അജു എന്തോ പറയുന്നതിനു ശ്രദ്ധയോടെ അവനു മറുപടി കൊടുക്കുവാണ്.. ഐഷു മുഖം വീർപ്പിച്ചു അവനെ നോക്കി... കുറച്ചു ഒന്ന് മൈൻഡ് ആക്കാതെ നടന്നാൽ ആള് താഴ്ന്നു തരും എന്നല്ലേ കൊച്ചു കരുതിയത്.. പക്ഷെ അതു ജിജു ആണെന്ന് അവളു ഓർക്കണമായിരുന്നു....🤭
