ചുണ്ട് കടിച്ചു പിടിച്ചു തലയും കുമ്പിട്ടു നിൽക്കുന്നവനെ ഇടങ്കണ്ണലെ നോക്കിക്കൊണ്ട് അൻവർ പതിയെ ജീപ്പിന്റെ വിന്ഡോ ഗ്ലാസ് താഴ്ത്തി.... അജു നിറഞ്ഞ കണ്ണാലെ അവനെ നോക്കി.. അജുവിന്റെ നോട്ടം തിരിച്ചറിയവേ അൻവറിന്റെ കാൽ ബ്രേക്ക്കിലും ആക്‌സിലേറ്ററിലും ഒരുമിച്ചു അമർന്നു.. അജു കാര്യം മനസ്സിലാവാതെ കുന്തം വിഴുങ്ങിയത് പോലെ അവനെ നോക്കി നിന്നു...വലിയൊരു ഇരമ്പലോടെ ജീപ്പ് റെയ്‌സ് ചെയ്‌തു കൊണ്ടു അൻവർ അവനെ തറപ്പിച്ചോന്ന് നോക്കി... പെട്ടന്ന് ആഹ് നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അതു വരെ സങ്കടപ്പെട്ട് നിന്നിരുന്നവന്റ ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി വിടർന്നു.. അവൻ അപ്പോൾ തന്നെ ഓടി ജീപ്പിന്റെ അപ്പുറത്തെ വശത്തേക്ക് ചെന്നു ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു..
ആഹ് നിമിഷം അൻവറിന്റെ ജീപ്പ് ഗേറ്റും കടന്നു പുറത്തേക്ക് പാഞ്ഞിരുന്നു.. അജു ഒരു നിർവൃതിയോടെ സീറ്റിൽ ചാരി ഇരുന്നു.. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും അവൻ തിരക്കിയില്ല.. അൻവറിനോടൊപ്പം ചിലവഴിക്കാൻ കിട്ടിയ ഈ സമയം അവനു അത്രയും വിലപ്പെട്ടതായിരുന്നു.. അടുത്തിരിക്കുന്ന ആള് ഒന്നും മിണ്ടാൻ പോകുന്നില്ല എന്ന് അവനു ഉറപ്പായിരുന്നു.. ഒരു നെടുവീർപ്പോടെ അവൻ കയ്യെത്തിച്ചു സ്റ്റീരിയോ ഓൺ ചെയ്തു.. പ്രതീക്ഷിച്ചത് പോലെ ഇളയരാജയുടെ പഴയൊരു തമിഴ് ഗാനം സ്റ്റീരിയോയിൽ നിന്നും ഒഴുകി എത്തി.. അദ്ദേഹത്തിന്റെ വലിയൊരു ഫാൻ ആണ് അൻവർ.. പ്ലേലിസ്റ്റ് മുഴുവനും ഒരു പക്ഷെ അയാളുടെ പാട്ടുകൾ തന്നെ ആയിരിക്കും..
സീറ്റിൽ ചാരി ഇരുന്നു എന്റെ കണ്ണുകൾ അയാൾക്ക് നേരെ നീണ്ടു... അറിയാതെ ചുണ്ടിലൊരു ചിരി വിടർന്നു... ഈ മുഖം ഇങ്ങനെ അടുത്ത് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ...
പണ്ട് മൂപ്പിലാന് എന്നും ഗുഡ്മോർണിംഗ് മെസ്സേജ് വാട്സാപ്പിൽ അയക്കുന്നത് പതിവ് ആയിരുന്നു.. മറുപടി ഒന്നും പ്രതീക്ഷിക്കാതെ ഞാൻ അതു തുടർന്നു കൊണ്ടേയിരുന്നു.. ഒടുവിൽ ഒട്ടും നിനയ്ക്കാതെ ഒരു ദിവസം ഇങ്ങോട്ട് പുള്ളിക്കാരൻ ഗുഡ്മോർണിംഗ് അയച്ചു.. ആഹ് ദിവസം എന്റെ ജീവിതത്തിൽ എനിക്കു ഒരിക്കലും മറക്കാൻ കഴിയില്ല...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
