Devaansh 124

1.4K 47 11
                                        





 ക്യാബിൻ ഡോർ തള്ളി തുറന്നു ആദി അകത്തേക്ക് കയറി, അവനു പിന്നാലെ ആ കൈയിൽ തൂങ്ങി അൻഷിയും ഉണ്ടായിരുന്നു...വാതിൽ ചേർത്തടച്ച അതെ നിമിഷം ആദി അവന്റെ ഇടുപ്പിലൂടെ കൈ ചുറ്റി അവനെ എടുത്തു ഉയർത്തിയിരുന്നു.. അൻഷിയുടെ കാലുകൾ അവന്റെ അരയിലായി കെട്ടുപിണഞ്ഞു, മുഖം ആ കഴുത്തിലായി പൂഴ്ത്തി വെച്ചു കണ്ണുകളടച്ചു കിടന്നു....

"എന്നേ.. എന്നേ എന്താ കൊണ്ടു പോവാണ്ട് പൊയ്ക്കളഞ്ഞേ??..... സങ്കടം വന്നെനിക്ക് ... ഞാൻ കരയേം ചെയ്തു... എന്നേ അവിടെ ക.. കളഞ്ഞിട്ട് പോയി... ഞാൻ.. ഞാൻ ഓടി വന്നത് കണ്ടിട്ടും കാർ നിർത്താണ്ട് പോയി....."

ആദിയുടെ കൈക്കുള്ളിൽ ആയിരിക്കുമ്പോൾ അവനു പറയാൻ പരിഭവങ്ങൾ ഏറെ ആയിരുന്നു... ഒരു രാത്രി കൊണ്ടു അവൻ അനുഭവിച്ച വീർപ്പുമുട്ടൽ, സങ്കടം, എന്തിനെന്നു അറിയാത്ത ദേഷ്യം... എല്ലാം.. എല്ലാം അവനോട് പറഞ്ഞു കൊണ്ടു വിതുമ്പി കരഞ്ഞു അൻഷി....

ആദി അവനെ തടഞ്ഞില്ല, കരഞ്ഞു തീർക്കാതെ അവനുള്ളിൽ ഉള്ള സങ്കടം തീരില്ല എന്ന് ആദിക്ക് വ്യക്യതമായിട്ട് അറിയാം..... അവനെയും കൊണ്ടു സോഫയിൽ ചെന്നു ഇരിക്കുമ്പോഴും അൻഷിയുടെ അധരങ്ങൾ നിർത്താതെ പരിഭവം പറയുന്നുണ്ടായിരുന്നു.....

"എന്നേ ഫോൺ പോലും വിളിച്ചില്ലലോ... ഞാൻ ഉറങ്ങിയില്ല ... കണ്ണടയ്ക്കാൻ പറ്റിയില്ല...... എന്നേ ഒറ്റയ്ക്ക് ആക്കി പോയില്ലേ....?"

ചുണ്ട് വിതുമ്പി വിറച്ചു കൊണ്ടു അവൻ ആദിയെ മുറുക്കെ പിടിച്ചു ഇരുന്നു.... ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും ആദിയുടെ അഭാവത്തിൽ അവനു ഒറ്റപ്പെടൽ തോന്നി പോകും..... തലേന്ന് രാത്രിയിലും ഇത് തന്നെ സംഭവിച്ചു.... തന്നെ ചേർത്ത് പിടിച്ചു കൂടെ അജു ഉണ്ടായിട്ട് പോലും ശ്വാസം മുട്ടിപോയൊരു അവസ്ഥ.....

"ഇനി.... ഇനി എന്നേ തനിച്ചു ആക്കല്ലേ ദേവ... ഞാൻ... ഞാൻ മ.. മരിച്ചു പോകും....."

"അൻഷി............"

ഏക്കത്തോടെ അതു പറയുന്നവനു നേർക്ക് വല്ലാത്തൊരു മുരൾച്ചയോടെ ആദി ശബ്ദം ഉയർത്തി.... അൻഷി വിതുമ്പി കൊണ്ടു അവന്റെ കഴുത്തിൽ നിന്നും മുഖമുയർത്തി.... അവന്റെ ചുവന്നു കലങ്ങിയ മിഴികളിലേക്ക് നോക്കവേ ഒരു നിമിഷം തോന്നി പോയ ദേഷ്യം ഒക്കെയും നിമിഷനേരം കൊണ്ടു ആവിയായി.....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now