"ആഹാ... രണ്ടിനെയും കാണാൻ എന്താ ഒരു ചേർച്ച.... Made for each other....."
തനിക്കു അരികിൽ മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കി ഇരിക്കുന്നവനെ കടക്കണ്ണിട്ട് നോക്കി അജു ഒരു പ്രതേക താളത്തിൽ പറഞ്ഞു നിർത്തിയ്തും അവന്റെ നടുമ്പുറത്തു ഒരു കൈ ഊക്കൊടെ പതിഞ്ഞു....
"മമ്മീ.......... എന്റെ നടു....."
നടു ഉഴിഞ്ഞു കൊണ്ട് അജു സിദ്ധുവിനെ മുഖം കൂർപ്പിച്ചു പിടിച്ചു കൊണ്ട് നോക്കി..... സിദ്ധുവിന്റെ ശ്രദ്ധയെന്നാൽ തങ്ങളുടെ ടേബിളിന് അടുത്തേക്ക് നടന്നു വരുന്ന അഹ് രണ്ടു പേരിലുമായിരുന്നു....
നടക്കുന്നതിനടിയിൽ രാഹുലിന്റെ കൈ മുട്ടിൽ ചുറ്റി പിടിച്ചു എന്തൊക്കയോ വാ തോരാതെ സംസാരിച്ചു വരുവാണ് നക്ഷത്ര എന്നാ നച്ചു...അവൾ പറയുന്നതൊക്കയും കേട്ട് ആസ്വദിക്കുന്നത് പോൽ നല്ല ഭംഗിയിൽ ചിരിക്കുന്നുമുണ്ട് രാഹുൽ... കടപ്പല്ല് ഞെരിച്ചു അമർത്തി കൊണ്ട് സിദ്ധു നച്ചുവിനെയും അവൾ ചുറ്റി പിടിച്ചിരിക്കുന്ന അവന്റെ കൈയിനേയും വല്ലാത്തൊരു ഭാവത്തോടെ നോക്കി ഇരുന്നു.....
"ദേ പെണ്ണേ.... എന്റെ ചെക്കനെ എരിവ് കയറ്റാൻ നീ ഈ കാണിച്ചു കൂട്ടുന്നത് കുറച്ചു കൂടുതൽ ആണ്.... ഇതിനൊക്കെ കൂടി അവൻ തിരിച്ചു വല്ല പണിയും തന്നാൽ നീ താങ്ങില്ല നച്ചൂ....ഓർത്താൽ നിനക്ക് കൊള്ളാം....."
തന്റെ കൈയിൽ ചുറ്റി പിടിച്ചു നടക്കുന്നവളെ നോക്കി പുറമെ ചിരിച്ചു കൊണ്ട് അകമേ പല്ല് കടിച്ചമർത്തിയാണ് രാഹുൽ അതു പറഞ്ഞത്....
"അയ്യോടാ അതു ഞാൻ അങ്ങ് സഹിച്ചു... അവനേ ഇച്ചിരി അഹങ്കാരം കൂടുതലാണ്... നിന്നോട് അധികം മിണ്ടാൻ നിൽക്കണ്ട എന്ന് പറയാൻ എത്ര ധൈര്യം ഉണ്ട് അവനു... അല്ലേയ്യ്... ഇതെന്താ വെള്ളരിക്ക പട്ടണമോ... എനിക്ക് ഇഷ്ടമുള്ളവരോട് ഞാൻ മിണ്ടും.. അവരെ ഞാൻ ദേ ഇതു പോലെ തൊടും.. വേണ്ടി വന്നാൽ.. ദേ.... ഇങ്ങനെ........ഉമ്മയും കൊടുക്കും......"
പറഞ്ഞു തീരേണ്ട താമസം രാഹുലിന്റെ മുഖം പിടിച്ചു വലിച്ചു താഴ്ത്തി അവന്റർ കവിളിൽ ഉമ്മ വെയ്ക്കുന്നത് പോലെ ചുണ്ട് കൂർപ്പിച്ചു പിടിക്കുകയും ചെയ്തു പെണ്ണ്.... കാണിക്കുന്നത് ആക്ഷൻ ആണെങ്കിലും പുറമെ നിന്ന് കാണുന്നൊരാൾക്ക് അവൾ അവന്റെ കവിളിൽ ഉമ്മ വെയ്ക്കുകയാണെന്നേ തോന്നുള്ളു.......
ŞİMDİ OKUDUĞUN
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romantizmᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
