Devaansh 36

1.1K 31 5
                                        




                            അൻഷിക്ക് ബോധം തെളിഞ്ഞതും അവൻ അപ്പൊ തന്നെ ആദിയെ കാണണം എന്നും പറഞ്ഞു വാശി പിടിക്കാൻ തുടങ്ങി.. ആദി ആണെങ്കിൽ അൻഷിക്ക് വേണ്ടുന്ന ഡ്രെസ്സും മറ്റും എടുക്കാൻ വീട് വരെ പോയേക്കുവാണ്.. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ്മാർ അതു അവനോട് പറഞ്ഞു മനസ്സിലാക്കാൻ ആവുന്ന വിധം നോക്കി...ചെക്കൻ ഫുൾ ഓൺ ഫയർ മോഡിൽ ആയിരുന്നു..

"ദേവ............."

അൻഷി ആദിയുടെ പേര് അലറി വിളിക്കുന്ന ശബ്ദം കേട്ട് പുറത്തു നിന്നിരുന്ന അൻവറും ബാക്കി പയ്യന്മാരും പേടിയോടെ ഡോർ തുറന്നു അകത്തേക്ക് കയറി.. പെട്ടന്ന് വായുവിലൂടെ എന്തോ ഒന്ന് പറന്നു വന്നു അജുവിന്റെ തലയിൽ വന്നു അടിച്ചതും ചെക്കൻ കാറി കൂവി നിലവിളിച്ചു...

"അമ്മച്ചി...... എന്റെ തല പോയെ......."

അജു തലയും തടകി കൊണ്ടു നിന്നതും അവന് പിന്നിൽ നിന്നിരുന്ന ബാക്കിയുള്ളവർ ഓക്കേ കണ്ണും മിഴിച്ചു അൻഷി കിടക്കുന്ന ബെഡിന് നേരെ നോക്കി... ചെക്കൻ ചുണ്ടും കൂർപ്പിച്ചു ടെറർ ആയി അവിടെ സൈഡ് ടേബിളിൽ ഇരിക്കുന്ന സാധനങ്ങൾ ഓക്കേ ഓരോന്നായി വലിച്ചു എറിയുവാണ്.... അടുത്ത് നിൽക്കുന്ന നഴ്സ്മാർ തലയിൽ കൈയും വെച്ചു എന്ത് ചെയ്യണം എന്നറിയാതെ നിൽപ്പുണ്ട്...

"അൻഷി........."

പെട്ടന്ന് ജിജുവിന്റെ ശബ്ദം കേൾക്കെ അൻഷി ചുണ്ടും പിളർത്തി കണ്ണും നിറച്ചു അവനെ നോക്കി... ജിജു അപ്പോ തന്നെ ഓടി അവനു അരികിലേക്ക് വന്നു......

"എന്താ അൻഷി? എന്ത് പറ്റി......?"

"ദേവ... ദേവയെ കാണണം...."

ചുണ്ട് വിതുമ്പി അൻഷി ജിജുവിനെ നോക്കി പറഞ്ഞതും ജിജു ദയനീയമായി ആഹ് നഴ്സിനെ ഒന്ന് നോക്കി...

"ഞാൻ പറഞ്ഞതാണ്.. സർ പുറത്തു പോയേക്കുവാ, ഇപ്പോൾ വരുമെന്ന്... പക്ഷെ ഞാൻ പറഞ്ഞിട്ട് ഈ കുട്ടി കേൾക്കണ്ടേ... അപ്പഴേക്കും ഓരോന്നും വലിച്ചു എറിയാൻ തുടങ്ങി..."

ആഹ് നഴ്സിന്റെ പരാതി കേൾക്കെ ജിജു അവരോട് ക്ഷമ ചോദിച് കൊണ്ടു അൻഷിക്ക് നേരെ തിരിഞ്ഞു.. അവൻ വല്ലാത്തൊരു വാശിയോടെ വാതിലും നോക്കി ഇരുപ്പാണ്...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now