Devaansh 63

940 30 3
                                        




                വീർത്ത കൺപോളകളും ചുവന്നു കലങ്ങിയ അവന്റെ കുഞ്ഞി പൂച്ചക്കണ്ണുകളും വിറളി വെളുത്തിരിക്കുന്ന മുഖവും ഓക്കേ കാണെ ആദി അൽപനേരം മൗനമായി അവനെ നോക്കി നിന്നു... അവന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്നത് ദേഷ്യമായിരുന്നില്ല, മറിച്ചു വേദന ആയിരുന്നു... ആദിയുടെ നെഞ്ചോന്ന് പിടഞ്ഞു ആഹ് കാഴ്ച്ചയിൽ.... എങ്കിലും അവൻ ഒന്നും മിണ്ടാതെ അൻഷിയെ മറി കടന്നു അകത്തേക്ക് നടന്നു.... അൻഷി ആഹ് വാതിൽപടിക്കൽ എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു....


'അതു എന്റെ വീടല്ലേ അൻഷി... അതു എങ്ങനെയാ നമ്മുടെ വീടാകുന്നെ....'


തലേന്നത്തെ ആദിയുടെ വാക്കുകൾ ഒരിക്കൽ കൂടി അവന്റെ മനസ്സിലേക്ക് കടന്നു വന്നു... വിതുമ്പാൻ നിന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കൊണ്ട് അവൻ നിസ്സഹായതയോടെ പുറത്തേക്ക് നടന്നു... പക്ഷെ അപ്പോഴേക്കും വലതു കൈത്തണ്ടയിൽ ഒരു പിടി വീണിരുന്നു... ആഹ് നിമിഷം അൻഷിയുടെ കരച്ചിൽ ചീളുകൾ ആഹ് വീട്ടിൽ ഉയർന്നു കേട്ടു.... ആദി പ്രതികരിച്ചില്ല...പകരം അൻഷിയുടെ കൈയിൽ പിടി മുറുക്കി മൗനം പാലിച്ചു നിന്നു....


അല്പനേരത്തിനു ശേഷം തേങ്ങൽ ഒരു വിധം അടക്കിക്കൊണ്ട് അൻഷി പതിയെ തിരിഞ്ഞു ആദിയെ നോക്കി....ആദി ആഹ് നിമിഷം അവനിൽ നിന്ന് നോട്ടം വെട്ടിച്ചു മുഖം തിരിച്ചു....


"വാ............."


അത്രമാത്രം പറഞ്ഞു കൊണ്ട് ആദി അവന്റെ കൈ പിടിച്ചു അകത്തേക്ക് കയറി.... ഹാളിൽ എത്തിയതും ആദി അവനിലുള്ള പിടി അയച്ചു കൊണ്ട് സോഫയിൽ കയറി ഇരുന്നു... 


അൻഷി ആകട്ടെ അവിടെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു... നിലത്തു അങ്ങിങായി അലസമായി കിടക്കുന്ന ആദിയുടെ ട്രാവൽ ബാഗും ഇന്നലെ ധരിച്ചിരുന്ന ആദിയുടെ ഷർട്ടും ഓക്കേ കാണെ അൻഷിയുടെ മുഖമൊന്ന് ചുളിഞ്ഞു... കണ്ണ് രണ്ടും അമർത്തി തുടച്ചു കൊണ്ട് അവൻ ആദിയെ തിരിഞ്ഞു നോക്കി... ഷർട്ട്ലെസ് ആയ ആദിയെ അൻഷി അപ്പോഴത്തെ സാഹചര്യം പോലും മറന്ന് ഒന്ന് രണ്ടു നിമിഷം നോക്കി നിന്ന് പോയി... പക്ഷെ പെട്ടന്ന് തന്നെ അവൻ പരിസരബോധം വീണ്ടെടുത്തു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now