അൻഷി തിരികെ വീട്ടിൽ എത്തിയപാടെ മുറിയിൽ പോലും പോകാതെ ആദിയെ അന്വേഷിക്കാൻ തുടങ്ങി....
"ദേവാ............"
ഹാളിലും ആദിയുടെ സ്റ്റടി റൂമിലും ഓക്കേ നോക്കിയിട്ടും കക്ഷിയെ എങ്ങും കണ്ടില്ല... അൻഷി സംശയത്തോടെ സ്റ്റേർ കയറി മുകളിലേക്ക് ഓടി... ആദിയുടെ മുറി തുറന്ന് നോക്കിയതും അവിടെയും ഇല്ലായെന്ന് കാണെ അവന്റെ ചുണ്ടൊന്ന് കൂർത്തു.. ആദിയുടെ ബെഡിലേക്ക് കയറി ഇരുന്നു കൊണ്ടു ആദിയുടെ തലയിണ എടുത്തു മടിയിൽ വെച്ചു അതിനെ കെട്ടിപിടിച്ചു കുറച്ചു നേരം ഇരുന്നു... പിന്നെ പതിയെ കയ്യെത്തിച്ചു ബെഡ് സൈഡ് ടേബിളിൽ നിന്നും വൈരെലസ് ഫോൺ എടുത്തു ആദിയുടെ നമ്പർ ഡയൽ ചെയ്തു.. ചുണ്ട് അപ്പോഴും കൂർപ്പിച്ചു തന്നെ വെച്ചിട്ടുണ്ട്..
രണ്ടു റിങ് അടിച്ചതും അപ്പുറത്തെ വശത്തു നിന്നും ആദിയുടെ ശബ്ദം കേൾക്കെ അൻഷിയുടെ മുഖത്തു പരിഭവം നിറഞ്ഞു...
"അൻഷി.... വീട്ടിൽ എത്തിയോ?"
"......... എവിടെയാ? ഞാൻ.. ഞാൻ വന്നപ്പോ കണ്ടില്ല...."
അവന്റെ സ്വരത്തലെ പരിഭവം തിരിച്ചറിയവേ ആദിയുടെ ചുണ്ടിലൊരു ചിരി വിടർന്നിരുന്നു...
"അതു ശെരി... എനിക്കൊരു ജോലി ഉള്ളത് എന്റെ അൻഷി മറന്നു പോയെന്ന് തോന്നുന്നു..."
മറന്നു പോയിട്ടൊന്നുമല്ല, എന്നും ആദിയെ കൺവെട്ടത് കണ്ടു കൊച്ചങ്ങു ശീലിച്ചു പോയി..
"അതിനെന്താ.... ഞാൻ വീട്ടിൽ വരുമ്പോ വന്നൂടെ?"
ചുണ്ട് ഉന്തി തള്ളി അതിപ്പോ പുറത്തു വരുമെന്ന് ആയിട്ടുണ്ട്... ആദി ചിരിയടക്കി ഇരുന്നതല്ലാതെ അതിനു മറുപടി ഒന്നും കൊടുത്തില്ല.. ചെക്കനെ കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും അവൻ അടുത്തുണ്ടെങ്കിൽ പിന്നെ പണിയൊന്നും നടക്കില്ലായെന്ന് വക്കീലിന് നല്ലതു പോലെ ബോദ്യം ഉണ്ടേയ്.. അത്രയ്ക്ക് കുരുത്തക്കേടാണല്ലോ ഇപ്പോ അൻഷിയുടെ കൈവശം ഉള്ളത്...
"നീ എന്തെങ്കിലും എടുത്തു കഴിക്ക് അൻഷി... എന്നിട്ട് പോയി ഡ്രസ്സ് ഓക്കേ മാറ്റിയിട്ടു ഒന്ന് ഫ്രഷ് ആവ്... ചെല്ല്....."
