"വി..... വിട് സിദ്ധു...... ഇനിയും ഇറങ്ങിയില്ലേൽ ലേറ്റ് ആകും....."
തന്റെ കഴുത്തിൽ അലഞ്ഞു നടക്കുന്ന ചെറു ചൂടുള്ളയാ ചുണ്ടുകളുടെ സ്പർശനത്തിൽ രാഹുലിന്റെ ദേഹമസകാലം വിറ കൊള്ളുന്നുണ്ട്.... കണ്ണാടിയുടെ മുന്നിൽ നിന്ന് തല ചീകി നിന്നവനെ പിന്നിൽ നിന്നും പൊതിഞ്ഞു പിടിച്ചു നിൽപ്പാണ് സിദ്ധു... അവന്റെ ശരീരത്തിൽ നിന്നും ഉയരുന്ന ബോഡി ക്രീമിന്റെ ത്രസിപ്പിക്കുന്ന ഗന്ധം സിദ്ധുവിന്റെ നിയന്ത്രണം തെറ്റിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ.....
"You smell delicious..... കടിച്ചു എടുക്കാൻ തോന്നുവാ കിച്ചു..... കടിക്കട്ടെ....?"
കൊതിയോടെ ചോദിക്കുന്നവനെ കണ്ണാടിയിൽ കൂടി നോക്കി കണ്ണുരുട്ടി കിച്ചൂസ്...
"എങ്ങാനും നിന്റെ പല്ല് കൊണ്ടാലുണ്ടല്ലോ...."
അവന്റെ ഭീഷണി കേൾക്കെ സിദ്ധു ചുണ്ട് പിളർത്തി ഒരു നോട്ടം നോക്കി... അതിൽ വീഴാതിരിക്കാൻ രാഹുൽ വേഗം നോട്ടം വെട്ടിച്ചു കളഞ്ഞു ... സിദ്ധുവിന്റെ കലാവിരുത് ആവിശ്യത്തിന് അധികം തന്റെ നെഞ്ചിലും വയറ്റിലും ഒക്കെ തെളിഞ്ഞു കിടപ്പുണ്ട്... ഇനി ആളുകൾ കാണുന്ന ഭാഗത്ത് കൂടി ചുമിപ്പിച്ചാലെ അവന് പറ്റത്തുള്ളൂ..... ഓർത്തു കൊണ്ട് കിച്ചു കൂർത്ത മിഴികളോടെ അവന്റെ കൈ പിടിച്ചു തട്ടി കളഞ്ഞു.... ശേഷം സിദ്ധു പിടിച്ചതിൽ ചുളുങ്ങി പോയ ഷർട്ട് ഒന്ന് നേരെ കുടഞ്ഞിട്ടു......
"ഓ ആരെ കാണിക്കാനാണാവോ ഇത്ര ഗെറ്റപ്പിൽ ഒരുങ്ങുന്നത്.....?"
രാഹുൽ ധരിച്ചിരിക്കുന്ന ഒലിവ് ഗ്രീൻ ഷർട്ടും ബ്ലാക്ക് ജീൻസും ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കി സ്വല്പം കുശുമ്പോടെയാണ് ചെക്കന്റെ ചോദ്യം..... രാഹുൽ അതു കേൾക്കെ ഡ്രസിങ് ടേബിളിൽ നിന്നും പെർഫ്യൂം ബോട്ടിൽ കയ്യിലേക്ക് എടുത്തു കൊണ്ടു അവനു നേരെ തിരിഞ്ഞു....
"നീ ആരെയെങ്കിലും കാണിക്കാനാണോ ഡ്രസ്സ് ചെയ്യുന്നത്....?"
കണ്ണ് കൂർപ്പിച്ചുള്ള മറു ചോദ്യം എത്തി.... ഒപ്പം പെർഫ്യൂം ബോട്ടിലിന്റെ അടപ്പ് ഊരി സിദ്ധുവിന്റെ നെഞ്ചിന്റെ ഭാഗത്തും കഴുത്തിലും ഒക്കെ സ്പ്രേ ചെയ്തു കൊടുത്തു അവൻ....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
