Devaansh 107

1.2K 30 6
                                        





                   തിരികെ റിസോർട്ടിൽ എത്തി ചേർന്നതും ഫോണിലേ പത്തു പതിനഞ്ചു മിസ്സ്ഡ് കാൾ കാണെ ജിജു അഹ് നമ്പറിലേക്ക് ഒരു നിമിഷം പോലും പാഴാക്കാതെ തിരികെ വിളിച്ചു...അവിടുത്തെ അന്തരീക്ഷത്തിൽ ഉള്ള തണുപ്പിൽ അവൻ വലതു കൈ മുഷ്ടി ചുരുട്ടി പിടിച്ചു ചുണ്ടോട് ചേർത്ത് വെച്ചു ഒന്ന് ഊതി കൈ ചൂട് പിടിപ്പിച്ചു കൊണ്ടേയിരുന്നു.... ശരീരം കോച്ചി പോകുന്ന അത്രയും തണുപ്പാണ്..... ഇരുട്ട് പടർന്നു തുടങ്ങിയത് കൊണ്ട് പകലിനെക്കാളും തണുപ്പ് കൂടിയത് പോലെ.......

📲ജിജു...............

നാലഞ്ചു റിങ് പോയതും അപ്പുറത്തെ വശത്തു നിന്നും കൊഞ്ചിയുള്ള പെണ്ണിന്റെ ശബ്ദം അവന്റെ കാതിൽ എത്തി... എന്നത്തേയും പോലെ അവന്റെ നെഞ്ചിനകം ഒന്ന് തുടി കൊണ്ടു....

"നീ വിളിച്ചിരുന്നോ?............"

അവന്റെ ചോദ്യത്തിൽ ഐഷു ഒന്ന് മൂളി കൊടുത്തു......

📲കുറയെ തവണ വിളിച്ചല്ലോ.... എന്താ എടുക്കാഞ്ഞേ?

നഖവും കടിച്ചു തുപ്പി ഒരു പരിഭവത്തോടെ അവൾ തിരക്കി.....

ജിജു റിസോർട്ടിലെ അവരുടെ മുറിക്ക് പുറത്തുള്ള വരാന്തയിൽ ഒരു തൂണിൽ ചാരിയാണ് നിൽപ്പ്... പുറത്തു മഞ്ഞു മൂടി മുന്നിൽ ഉള്ള കാഴ്ച ഒന്നുമേ കാണാൻ കഴിയുന്നില്ല... എങ്കിലും അവിടുള്ള ലൈറ്റ്റിന്റെ വെളിച്ചത്തിൽ ഒരു പഞ്ഞിക്കെട്ട് പോലെ മഞ്ഞു തട്ടി നീങ്ങുന്നത് കാണാം... കണ്ണിനു അഹ് കാഴ്ച വല്ലാത്തൊരു കുളിർമ എകിയത് പോൽ അവന്റെ ചുണ്ടൊന്ന് വിരിഞ്ഞു.....

"ഞാൻ മെസ്സേജ് അയച്ചിരുന്നില്ലേ,കാടിന് നടുവിൽ അഹ് മല കയറുന്ന നേരത്ത് ഞാൻ എങ്ങനെ ഫോൺ എടുക്കാനാ........"

ഒരാവശ്യവും കൂടാതെ ഗൗരവം ആവുവോളം വാക്കുകളിൽ കുത്തി നിറച്ചാണ് ചെക്കന്റെ മറുപടി.... ഇതൊക്കെ ഇപ്പോൾ ശീലമായത് കൊണ്ടോ ഐഷു കൊച്ചിന് വലിയ കുലുക്കമൊന്നുമില്ല......അവൾ വെറുതെ ഒന്ന് മൂളി കൊടുത്തു.....

"അമ്മ വീട്ടിൽ പോയിട്ട് എങ്ങനയുണ്ട്? ക്ഷേത്രത്തിൽ ഒക്കെ പോയോ.....?"

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now