രാത്രിയിൽ ഹോസ്റ്റലിന്റെ ആല്മരത്തിന് ചുവട്ടിലുള്ള ബെഞ്ചിൽ ഇരിക്കുവാണ് സിദ്ധു... തൊട്ട് അടുത്ത് തന്നെ വാല് പോലെ രാഹുലും....ഫോണിൽ തോണ്ടി ഇരിക്കുവാണെങ്കിലും തന്നെ നോക്കി തുരു തുരെ കണ്ണ് ചിമ്മുന്നവനെ ഏറു കണ്ണിട്ട് സിദ്ധു ഇടയ്ക്കിടെ നോക്കുന്നുമുണ്ട്....
സിദ്ധു ഇപ്പോഴും പിണക്കസമരത്തിലാണ്... താൻ മൈൻഡ് ചെയ്യാത്ത കാരണത്താൽ പെട്ടിയും കിടക്കയുമെടുത്ത മുറിയിൽ നിന്നും രാഹുൽ ഇറങ്ങി പോകാൻ നിന്ന സംഭവത്തിൽ തന്നെ സിദ്ധു ഇപ്പോഴും കടിച്ചു തൂങ്ങി നിൽപ്പാണ്... അങ്ങനെ ദേഷ്യം ഒന്നുമില്ലായെങ്കിലും രാഹുൽ ഇങ്ങനെ പുറകെ നടന്നു മിണ്ടാൻ പറയുന്നത് കണ്ടപ്പോൾ ഒരു മനസുഖം.. അതു കൊണ്ട് മാത്രം ജാഡയിട്ട് നടപ്പാ.. പിന്നെ അതു മാത്രമല്ല.. ഇങ്ങനെ പിണങ്ങി നടക്കുന്നതാണ് ഒരു കണക്കിന് നല്ലതെന്ന് തോന്നി.. ഇരുവരുടെയും താമസം ഒരു മുറിയിൽ ആയത് കൊണ്ടും രാഹുലിന് ഇപ്പോൾ ഒട്ടും നാണം ഇല്ലാത്തതു കൊണ്ടും കുറച്ചു ഒന്ന് സ്വയം നിയന്ത്രിച് നിൽക്കാൻ ഇതേയുള്ളു വഴി എന്ന് തോന്നി സിദ്ധുവിന്...
ഒരു നെടുവീർപ്പോടെ സിദ്ധു തന്റെ ഫോണിലേക്കു നോക്കി ഇരുന്നപ്പോഴാണ് ഇടുപ്പിന്റെ ഭാഗത്തെ ഷർട്ട് ഉയരുന്നതും, തന്റെ നഗ്നമായ ദേഹത്തേക്ക് ഒരു കൈ അരിച്ചു കയറുന്നതും അവൻ അറിഞ്ഞത്.... ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമറിയാത്ത പാവത്താനെ പോലെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി ഇരുപ്പാണ് രാഹുൽ.... ഇടയ്ക്ക് ആഹ് കണ്ണ് രണ്ടും തെരു തെരെ ചിമ്മുന്നുമുണ്ട്....
"കൈ എടുക്കെടാ...."
രാഹുലിന്റെ ക്യൂട്നെസ്സ് കണ്ടു ഒരു നിമിഷത്തേക്ക് ഒന്ന് മയങ്ങിയെങ്കിലും ബോധം വന്നതും സിദ്ധു അലറി കൊണ്ട് രാഹുലിന്റെ കൈ കുടഞ്ഞു എറിഞ്ഞു... പക്ഷെ അതെ വേഗത്തിൽ തന്നെ വീണ്ടും ആഹ് കൈ ഷർട്ടിനുള്ളിൽ കൂടി അകത്തേക്ക് കടന്നു... സിദ്ധു പല്ല് കടിച്ചമർത്തി കൊണ്ട് രാഹുലിനെ തുറിച്ചു നോക്കി...
"നിനക്ക് പറഞ്ഞാൽ മനസിലാകില്ലേ? കൈ എടുത്തു മറ്റെടാ... എന്നിട്ട് ഒട്ടി ഇരിക്കാതെ അങ്ങോട്ട് നീങ്ങിയിരിക്ക്...."
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
