ഹോസ്റ്റലിന്റെ വരാന്തയിലുള്ള ബെഞ്ചിൽ ഇരു വശത്തും കൈ കുത്തി പുറത്തെ മഴയിൽ കണ്ണും നട്ടു അവനിരുന്നു.. ചുണ്ടിൽ എന്തോ ഓർത്തു കൊണ്ടുള്ള ചെറു പുഞ്ചിരി ഉണ്ടായിരുന്നു.. മഴ തനിക്കു അത്രയ്ക്ക് അങ്ങട് ഇഷ്ടമല്ലെങ്കിലും വേറൊരാൾക്ക് അതു എത്രമേൽ പ്രിയപ്പെട്ടതാണെന്ന് അവനോർത്തു....
അജു ഒരു ചിരിയോടെ തന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുത്തു.. ഒരു നിമിഷം പോലും ചിന്തിക്കാതെ അവൻ അൻവറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു...
ഇതേ സമയം റോഡരികിൽ ഒതുക്കി നിർത്തി ഇട്ടിരുന്ന പോലീസ് ജീപ്പിനുള്ളിൽ അവനും മഴ ആസ്വദിച്ചു ഇരുപ്പായിരുന്നു.. കുഞ്ഞു നാള് മുതൽക്കേ മഴ ഒത്തിരി ഇഷ്ടമാണ്.. എന്തോ അത് ഇങ്ങനെ നോക്കി ഇരിക്കുമ്പോ ഒരു പ്രതേക ഫീൽ.. അവന്റർ ചുണ്ടിലും എന്തിനെന്നില്ലാതെ ഒരു പുഞ്ചിരി മൊട്ടിട്ടു.. തന്റെ ഒപ്പം ഈ മഴ ആസ്വദിക്കാൻ അവനും ഉണ്ടായിരുന്നെങ്കിലെന്നു ഒരു നിമിഷം അൻവർ മോഹിച്ചു പോയി.. തൊട്ട് അടുത്ത നിമിഷം അൻവറിന്റെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തു.. ആരാണെന്നു അവനു നോക്കാതെ തന്നെ അറിയാം.. അജുവിനായി പ്രതേകം റിങ്ടോൺ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്.. ഏത് തിരക്കിൽ നിന്നാലും അവന്റെ ഫോൺ കാൾ തിരിച്ചറിയണം എന്നൊറ്റ ഉദ്ദേശമുള്ളൂ...
തന്റെ കൈക്കുള്ളിൽ ആഹ് ഫോൺ റിങ് ചെയ്തു തീരുന്നത് അൻവർ നോക്കി ഇരുന്നു.. എന്തോ പെട്ടന്ന് അവന്റെ കാൾ എടുക്കാൻ തോന്നിയില്ല.. പക്ഷെ മനസ്സിൽ വിചാരിച്ചപ്പോ തന്നെ ഇങ്ങോട്ട് വിളിച്ചത് ഓർക്കെ അവന്റെ ചൊടികൾ വിടർന്നു... സ്ക്രീൻ ലോക്ക് ആയി ഫോൺ ഡാഷ്ബോർഡിലേക്ക് വെയ്ക്കാൻ പോയതും വീണ്ടും ഒരിക്കൽ കൂടി ആഹ് റിങ്ടോൺ ജീപ്പിനുള്ളിൽ മുഴങ്ങി കേട്ടു...
ഇത്തവണ അൻവർ ആദ്യത്തെ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു.. ചെവിയിലേക്ക് വെയ്ക്കേണ്ട താമസം അപ്പുറത്ത് നിന്നും കേൾക്കാൻ കൊതിച്ചവന്റെ ശബ്ദം ഒഴുകി എത്തി...
"ഇച്ചായാ.............."
കണ്ണുകൾ അടച്ചു സീറ്റിലേക് ചാരി ഇരുന്നു കൊണ്ടു അൻവർ ആഞ്ഞൊന്ന് ശ്വാസം എടുത്തു...അവന്റെ സ്വരത്തിനു വല്ലാത്തൊരു മാന്ദ്രികത ഉള്ളത് പോലെ.. തന്നെ അവനിലേക് വലിച്ചു അടുപ്പിച്ചതും ഇതേ സ്വരം തന്നെ ആയിരുന്നു.. മുഖം കാണുന്നതിന് മുന്നേ പ്രണയം തോന്നിയതും അവന്റെ സ്വരത്തിനോട് തന്നെ ആയിരുന്നു...
ČTEŠ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
