സിദ്ധുവിനോട് ഒപ്പം ഓരോന്നും സംസാരിച്ചു രാഹുലിന്റെ മുറിയുടെ പുറത്തു നിൽക്കുവാണ് അജുവും റെക്സും...രാഹുൽ മരുന്നിന്റെ സെടെഷൻ കാരണം മയക്കത്തിലാണ്... അവനെയും നോക്കി വെള്ളമിറക്കി അവനെ തൊട്ട് തലോടി ഇരുന്ന സിദ്ധുവിനെ അജുവാണ് വലിച്ചു മുറിക്ക് പുറത്തേക്ക് കൊണ്ട് വന്നു നിർത്തിയത്....
"ഉറങ്ങുമ്പോഴെങ്കിലും അതിനെ ഒന്ന് വെറുതെ വിടെടാ നാറി....."
പല്ല് കടിച്ചു കൊണ്ട് അജു പറഞ്ഞതും സിദ്ധു അവനെ ദഹിപ്പിച് ഒന്ന് നോക്കി.....റെക്സ് ആണേൽ ചിരി കടിച്ചു പിടിച്ചു നിൽപ്പാണ്...
പെട്ടന്ന് തങ്ങൾക്കു എതിരെ നിന്നും നടന്നു അടുക്കുന്ന ആദിയെയും അൻഷിയെയും കാണെ അജുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാഞ്ഞു...
എന്ത് കൊണ്ടോ അവരെ കാണെ അജുവിന്റെ മുഖമൊന്ന് ചുളിഞ്ഞു... അൻഷിയുടെ നടത്തത്തിൽ ഓക്കേ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ... ആദിയുടെ ഒരു കൈ അവന്റെ ഇടുപ്പിലൂടെ ചുറ്റി അവനെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ടാണ് ആദി നടക്കുന്നത്...
അജു അൻഷിയെ കാര്യമായിട്ടൊന്ന് അടിമുടി സ്കാൻ ചെയ്തു...
അൻഷിയുടെ ചുളുങ്ങി വല്ലാണ്ടിരിക്കുന്ന ഷർട്ടും അലങ്കോലമായ തലമുടിയും കാണെ അജുവിന്റെ കണ്ണൊന്നു കൂർത്തു....പിന്നെ അവന്റെ നടത്തത്തിൽ ഓക്കേ എന്തോ ഒരു അപാകത... മാത്രമല്ല ആദി എന്തോ അവന്റെ കാതിൽ പറയുന്നതിനു അനുസരിച്ചു അൻഷിയുടെ മുഖം വിളറി വെളുത്തു വരുന്നത് കൂടി കണ്ടതും അജുവിന്റെ കണ്ണ് മിഴിഞ്ഞു പുറത്തേക്ക് വന്നു....
"എടാ....... എടാ അങ്ങോട്ടേക്ക് നോക്കെടാ....."
അജു ബാക്കി രണ്ടെണ്ണത്തിനെയും തട്ടി വിളിച്ചു അവരെ ചൂണ്ടി കാണിച്ചു കൊടുത്തു..... അവരാണെൽ അൻഷിയെ കണ്ടതും കൈ ഉയർത്തി കാണിച്ചു ഒന്ന് ചിരിച്ചു... അൻഷിയും തിരികെ ഒരു പുഞ്ചിരി നൽകി..
ANDA SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Cintaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
