Devaansh 30

1.1K 30 5
                                        





Anshi Madhav🐼

                          ദേവയുടെ ഓഫീസ് ക്യാബിനിൽ കുറേ നേരായി ഞാൻ തെക്കും വടക്കും നടക്കാൻ തുടങ്ങിയിട്ട്.. ഈ ദേവ ഇപ്പോ വരാമെന്ന് പറഞ്ഞു പോയിട്ട് എവടെ ആണോ എന്തോ.. എനിക്ക് ബോർ അടിക്കുവാ.. പണ്ടാരം.. പിന്നും ഞാൻ നടത്തം തുടർന്നു.. ദേഷ്യം വരുവാ... എത്ര നേരായി പോയിട്ട്..

കുറേ നോക്കീട്ടും കാണാതെ ആയപ്പോ ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ഹാളിൽ ഒന്നും കാണുന്നില്ല.. ഓഫീസ് ടൈം കഴിഞ്ഞത് കൊണ്ട് തന്നെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഞാൻ വരാന്തയിൽ കൂടി നേരെ നടന്നു..ഞാനും ദേവയും നേരത്തെ നിന്നിരുന്ന ബാൽക്കണിയിലേക്ക് പോയതും ദേ നിക്കുന്നു സാധനം... ഒരു ഇടി വെച്ചു കൊടുത്താലോ..എന്നെ അവിടെ ഒറ്റയ്ക്ക് ഇട്ടിട്ട് ഇവിടെ വന്നു നിക്കുന്നത് നോക്കിയേ..

"ദേവ......"

ഞാൻ ഡോറിന്റെ അവിടെ തന്നെ നിന്ന് കൊണ്ട് കുറച്ചു കനത്തിൽ വിളിച്ചു.. അനക്കം ഇല്ല.. വീണ്ടും വിളിച്ചു... No response....ഞാൻ ഒന്നു സൂക്ഷിച്ചു നോക്കി.. അപ്പഴാണ് ഞാൻ ആളെ ശെരിക്കും ശ്രദ്ധിച്ചത്.. എന്തോ പ്രേതത്തെ കണ്ട മാതിരി മുഖം ഒക്കെ വിളറി വെളുത്തു , ഷോക്ക് അടിച്ച പോലെ മുന്നിൽ ചുമരും നോക്കി നിക്കുന്നു.. അയ്യോ ഇതെന്ത് പറ്റി.. ഞാൻ വേഗം ദേവയുടെ അടുത്തോട്ടു ഓടി പോയി..

"ദേവ........ ദേവ........"

ഞാൻ ദേവയുടെ നെഞ്ചിൽ കൈ തട്ടി വിളിച്ചതും ആള് ഞെട്ടലോടെ എന്നെ ഒന്നു നോക്കി.. ദേവയുടെ മുഖത്തു എന്തൊക്കയോ ഭാവങ്ങൾ മിന്നി മായുന്നത് പോലെ.. കണ്ണ് രണ്ടും എന്റെ മുഖത്തു തന്നെ ആണ്.. പക്ഷെ മനസ്സ് മറ്റെങ്ങോ പോലെ..

"ദേവ...... എന്താ പറ്റിയെ.....?"

ഞാൻ ദേവയുടെ കയ്യിൽ പിടിച്ചു കുലുക്കി ചോദിച്ചതും ദേവയുടെ കയ്യിൽ നിന്ന് എന്തോ ഒന്നു നിലത്തേക്ക് വീണു.. ഞാൻ തല കുനിച്ചു നോക്കി.. ആരുടെയോ ഫോട്ടോ മറ്റോ ആണെന്ന് തോന്നുന്നു.. ഞാൻ കുനിഞ്ഞു നിലത്തു നിന്ന് അതു കയ്യിലേക്ക് എടുത്തു തിരിച്ചു നോക്കി...

"ഏഹ്? ഇവന്റെ ഫോട്ടോ എന്താ ദേവടെ കയ്യിൽ? "

ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ദേവയെ മുഖം ഉയർത്തി നോക്കി.. അവിടെ അപ്പഴും വെളിവ് ഇല്ലാത്ത പോലെ നിൽപ്പാണ്.. ഈ മനുഷ്യന് ഇതെന്തുവാ? ഞാൻ ദേഷ്യം വന്നിട്ട് കവിളിൽ കുറച്ചു ശക്തിയായി ഒരു അടി അങ്ങ് വെച്ചു കൊടുത്തു..

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Donde viven las historias. Descúbrelo ahora