ബെഡിൽ മലർന്നു കിടക്കവേ സീലിംഗ് നോക്കി കാര്യമായ ആലോചനയിലാണ് ജഗൻ.....തലയിൽ വിരിയുന്ന ഓരോ ചിന്തകളിൽ നെറ്റിത്തടം ചുളിയുകയും നിവരുകയും ചെയുന്നുണ്ട്..
"കഞ്ഞി എടുത്തു........"
പെട്ടന്ന് വാതിൽക്കൽ കേട്ട ശബ്ദത്തിൽ ജഗൻ തല മാത്രം ഉയർത്തി കൊണ്ട് അങ്ങോട്ടേക്ക് നോക്കി... ശബ്ദത്തിന്റെ ഉടമ അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നിരുന്നു.... ജഗൻ ഒരല്പം നേരം അവൻ പോയ വഴിയേ നോക്കി കിടന്നു... ശേഷം പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.... കാലു ഓരോ തവണയും നിലത്തു ഉറപ്പിക്കുമ്പോൾ ശരീരം മുഴുവനും വിറയ്ക്കുന്നുണ്ടായിരുന്നു... ആഹാരം കഴിക്കാത്തത്തിൽ ഉള്ള തളർച്ചയാകും... ജഗൻ നെടുവീർപ്പോടെ ഓർത്തു കൊണ്ട് ഹാളിൽ എത്തിയതും ഡിനിംഗ് ടേബിളിൽ ഒരു പ്ലേറ്റിൽ കഞ്ഞിയും ഒരു കുഞ്ഞി ബൗളിൽ തേങ്ങ ചമ്മന്തിയും വെച്ചിട്ടുണ്ട്......
"ഇത് ആഹാരത്തിന് ഒരു 10 മുൻപ് കഴിക്കേണ്ടതാണ്... കഴിച്ചോ...?"
ടേബിളിൽ ഇരുന്ന മരുന്നും കവറിൽ നിന്നും ഒരു ടാബ്ലെറ്റ് എടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടാണ് റെക്സിന്റെ ചോദ്യം... ജഗൻ തല വിലങ്ങനെ ചലിപ്പിച്ചു നിന്നതേയുള്ളു... റെക്സ് മറുപടി കാണാതെ വന്നതും സംശയത്തോടെ ജഗനെ മുഖമുയർത്തി നോക്കി... ചെയറിൽ പിടി മുറുക്കി അവശതയോടെ നിൽക്കുന്നവൻ....
"എന്തിനാ നിൽക്കുന്നെ...? ഇരിക്ക്...."
ജഗൻ അതിനും തല കുലുക്കി കൊണ്ട് ചെയറിൽ കയറി ഇരുന്നു....
"ഞാൻ ചോദിച്ചത് കേട്ടോ...? ഇതിനുള്ളിൽ നിന്നും ആഹാരത്തിനു മുന്നേയുള്ള ടാബ്ലെറ്റ് എടുത്തു കഴിക്കാൻ പറഞ്ഞിട്ട് അല്ലായിരുന്നോ ഞാൻ കിച്ചണിൽ പോയത്..."
"ഇല്ല.... കഴിച്ചില്ല......."
അവന്റെ മറുപടി കേൾക്കെ റെക്സ് ജഗനെ മുഷിച്ചിലോടെ നോക്കി.....
"ഞാൻ ഇപ്പോ കഴിക്കാം......."
അവന്റ നോട്ടം കാണെ ജഗൻ ടാബ്‌ലെറ്റിനു വേണ്ടി കൈ നീട്ടി...
