ആദിയുടെ മുറിയിൽ അവന്റെ ബെഡിൽ അവന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുവാണ് അൻഷി... ഒരു കാല് കേറ്റി അവന്റെ പുറത്തു വെച്ചിട്ട് ഉണ്ട്.. ആദി ആണേൽ അൻഷിയെ ഒരു കൈ കൊണ്ട് ചേർത്ത് മുറുക്കെ പിടിച്ചിട്ടുണ്ട്.. മറു കൈ കൊണ്ട് അൻഷിയുടെ തലയിൽ തലോടി എന്തോ ചിന്തയിൽ ആണ്ടു അങ്ങനെ കിടന്നു....
"ദേവ..........."
"മമ്.............."
"എന്നോട് ഒന്നും ചോദിക്കാനില്ലേ ദേവ......?"
അൻഷിയുടെ ചോദ്യം ആദിയിൽ വല്ലാത്തൊരു പിരിമുറുക്കം ഉണ്ടാക്കി.. അതു തന്റെ ദേഹത്ത് മുറുകുന്ന ആദിയുടെ കൈകളിൽ നിന്ന് അൻഷി മനസ്സിലാക്കി...
"എനിക്ക് ഒന്നും വരില്ല ദേവ.... ഇപ്പോ ഞാൻ ഓക്കേ ആണ്... അന്നേരം പെട്ടന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ എന്തോ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല....പേടി തോന്നി..."
ആദി അപ്പഴും മൗനം പാലിച്ചു.... അവനു വല്ലാതെ ഭയം തോന്നി.. അൻഷിയുടെ പാസ്ററ് അവനിൽ നിന്ന് അറിയാൻ ആദി ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് സത്യം.. ആഹ് ചിന്ത പോലും ഒരു പക്ഷെ അൻഷിയെ വേദനിപ്പിച്ചേക്കാം എന്ന അവന്റെ തോന്നലിൽ ആദി അൻഷിയെ തടഞ്ഞു....
"വേണ്ട അൻഷി.... നീ ഒന്നും ഓർക്കേണ്ട... എനിക്ക് ഒന്നും അറിയുകെയും വേണ്ട..."
അൻഷിയെ വലിച്ചു മുഴുവനായും തന്റെ ദേഹത്തു കയറ്റി കിടത്തിക്കൊണ്ട് ആദി അവന്റെ കഴുത്തിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.... അൻഷി ഒന്ന് കുറുകി കൊണ്ട് ആദിയുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി കിടന്നു....
അൽപനേരം ഇരുവരും ഒന്നും മിണ്ടിയില്ല... പിന്നെ പതിയെ അൻഷി അവന്റെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി അവന്റെ ദേഹത്ത് നിന്ന് കുറച്ചു കൂടി താഴേക്ക് ഊർന്ന് അവന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നു...
"ഞാൻ പറയാൻ പോകുന്നത് മുഴുവനും കേൾക്കണേ ദേവ... ഇടയ്ക്ക് എന്നോട് ഒന്നും ചോദിക്കരുത്...."
"വേണ്ട അൻഷി... എനിക്ക് ഒന്നും അറിയണ്ട... നീ....."
ആദിയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അൻഷി അവന്റെ ചുണ്ടിൽ ചൂണ്ട് വിരൽ വെച്ചു തടഞ്ഞു....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
