Devaansh 76

992 27 1
                                        




               മെസ്സിൽ നിന്നും രാഹുലിനുള്ള ഫുഡ്‌ ഒരു പ്ലേറ്റിലാക്കി തങ്ങളുടെ മുറിയിലേക്ക് നടക്കുവായിരുന്നു സിദ്ധു.. ഇങ്ങനെ ഒരു മുറിയിൽ അവന്റർ കിച്ചുവിനോടൊപ്പം കഴിയണം എന്നുള്ളത് പണ്ട് മുതൽക്കേ ചെക്കന്റെ സ്വപ്നമായിരുന്നു.. ഇന്ന് അവനായിട്ട് തന്നെ അതു പറഞ്ഞപ്പോൾ സിദ്ധുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇനി 24 മണിക്കൂറും അവൻ തന്റെ കണ്മുന്നിൽ ഉണ്ടായിരിക്കുമല്ലോ എന്നോർത്തപ്പോൾ ആഹ് സന്തോഷം ഇരട്ടിയായി...

ചാരി ഇട്ടിരുന്ന ഡോർ തുറന്നു അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ച കണ്ടു ചെക്കൻ തറഞ്ഞു നിന്നു... കണ്ണാടിയുടെ മുന്നിൽ നിന്നു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുവാണ് രാഹുൽ... പാന്റ്സ് ഊരി മാറ്റി ഒരു ഷോർട്സ് എടുത്തു ഇടുന്ന നേരത്താണ് സിദ്ധുവിന്റെ എൻട്രി.. ഉമനീർ ഇറക്കി വായും പൊളിച്ചു ആഹ് നിൽപ്പ് തന്നെ അവൻ തുടർന്നു...

ഷോർട്സിന്റെ ഹൂക് പിടിച്ചു ഇട്ടു കൊണ്ടു കണ്ണാടിയിലേക്ക് നോക്കിയ്തും ഡോറിന് അരികിൽ നിൽക്കുന്ന സിദ്ധുവിനെ കാണെ രാഹുൽ ഒന്ന് പതറി പോയിരുന്നു.. എങ്കിലും അവൻ അതു പുറമെ കാട്ടാതെ കൂളായി ചെയ്തു കൊണ്ടിരുന്ന പണി തുടർന്നു...


"എന്ത് നോക്കി നിൽക്കാ... ആഹ് ഡോർ അടയ്ക്ക് സിദ്ധു...."


സിദ്ധുവിന്റെ നിൽപ്പ് കണ്ടിട്ട് രാഹുലിന് ചെറിയൊരു പരവേഷം ഓക്കേ തോന്നിയെങ്കിലും അതു മറച്ചു പിടിച്ചു കൊണ്ടു അങ്ങനെ തന്നെ പറഞ്ഞു.. സിദ്ധു അവൻ പറഞ്ഞത് കേൾക്കെ യാന്ദ്രികമായി ഒരു കൈ കൊണ്ടു ഡോർ പതിയെ അടച്ചു കുറ്റി ഇട്ടു.. ശേഷം കയ്യിലിരുന്ന പ്ലേറ്റ് മേശമേൽ വെച്ചു കൊണ്ട് രാഹുലിനെ ഉറ്റ് നോക്കി...


"ആഹ് ബെഡിൽ കിടക്കുന്ന എന്റെ ടീഷർട്ട് ഒന്ന് എടുത്തു തര്വോ സിദ്ധു....."

നിന്നിട്ത് തന്നെ സിദ്ധു നോട്ടം കൊണ്ടു തളച്ചിട്ടത് പോലെ രാഹുലിന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല... ഒരു കൈ അകലത്തിൽ ഉള്ളു ബെഡ്.. അവിടെ കിടക്കുന്ന ഷർട്ട് എടുക്കാൻ ആണ് കൊച്ചിന് ഇത്രയും വെപ്രാളം.. ബാത്‌റൂമിൽ പോകാൻ മടിച്ചിട്ട് റൂമിൽ നിന്നും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ തോന്നിയ ആഹ് നിമിഷത്തെ ഓർത്തു രാഹുൽ മനസ്സിൽ പഴിച്ചു...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now