Devaansh 94

1K 35 4
                                        




  "ഏട്ടാ..........?"

മുന്നിൽ കാണുന്ന രണ്ടെണ്ണത്തിനെ ആദി നോക്കി ദഹിപ്പിക്കുന്ന നേരത്താണ് ഒരുത്തൻ വന്നു തോളിൽ കുലുക്കി വിളിക്കുന്നത്....ആദി ഞെട്ടി പോയിരുന്നു...അവനൊന്ന് മുഖം ചെരിച്ചു നോക്കിയതും അതാ സൈഡിൽ ഇളിച്ചു കൊണ്ടു ജിജു...

"ഏട്ടൻ ഇങ്ങനെ ദഹിപ്പിച്ചു നോക്കി നോക്കി അൻഷിയുടെ തലേൽ ഓട്ട ഉണ്ടാക്കുവോ?"

ജിജു വാ പൊത്തി ചിരിച്ചു കൊണ്ടാണ് ചോദ്യം.. ആദി മുഖം വീർപ്പിച്ചു തിരിഞ്ഞു അവരെ നോക്കി...

"ആഹ് പെൺകൊച്ചു ഏതാടാ?"

ജിജുവിന്റെ ചോദ്യം പാടെ അവഗണിച്ചു കൊണ്ട് ആദി അവനോട് മറു ചോദ്യം ചോദിച്ചു...അതു കേൾക്കേണ്ട താമസം ഒരുത്തൻ നിന്നു പരുങ്ങാൻ തുടങ്ങി... ചോദിച്ചതിനുള്ള മറുപടി ലഭിക്കാതെ വന്നതും ആദിയുടെ കണ്ണുകൾ അവനിലേക്ക് നീണ്ടു..

"ചോദിച്ചത് കേട്ടില്ലേ ഉണ്ണി?"

ജിജു അതിനൊന്നു വേഗത്തിൽ തല കുലുക്കി...

"അതു പിന്നെ... അതു ഐശ്വര്യ... ഞാൻ.. ഞാൻ നേരത്തെ.. ഏട്ടന്.. ഏട്ടന് പരിചയപെടുത്തിയില്ലായിരുന്നോ?"

ജിജു എങ്ങനെയൊക്കയോ പറഞ്ഞൊപ്പിച്ചു. ആദി അവിടുള്ള കൗണ്ടർ ടോപ്പിൽ കൈമുട്ട് കുത്തി കൊണ്ട് അതിലേക്ക് ചാരി നിന്നു... നോട്ടം മുഴുവനും മുന്നിൽ നിന്നു തപ്പി കളിക്കുന്നവനിൽ തന്നെ...

"അവളുടെ പേര് ഐശ്വര്യ.. അതു ഞാൻ കേട്ടു... അവൾ നിനക്കാരാണെന്ന എന്റെ ചോദ്യം...?"

ജിജു ഒരു ഞെട്ടലോടെ ആദിയെ നോക്കി.. ദൈവമേ പെട്ട്. ഏട്ടന് സംശയം തോന്നി കാണുവോ? അതായിരിക്കുവോ ഇങ്ങനെ ചോദിക്കുന്നത്? അവൻ പേടിയോടെ ഒന്ന് ഉമനീർ ഇറക്കി.. സത്യം അറിഞ്ഞാൽ ആദി എങ്ങനെ പ്രതികരിക്കും എന്നവനു യാതൊരു പിടിത്തവും ഉണ്ടായിരുന്നില്ല...

"അവള്..... അവളെന്റെ ഫ്.. ഫ്രണ്ട്...."

ഇഷ്ടമില്ലാതെ കഷ്ടപ്പെട്ട് തന്നെ അവനാ മറുപടി നൽകി.. ആദിയോട് തുറന്നു പറയണം എന്ന് തന്നെ ആണ് മനസ്സിൽ.. പക്ഷെ മുന്നിൽ അവൻ ഇങ്ങനെ നിന്ന് ചോദിക്കുന്നത് കേട്ടപ്പോൾ എന്തോ ഒരു ധൈര്യക്കുറവ്....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now