തന്റെ മുറിയിലേക്ക് ഓടി കയറിയ അൻഷി ഒരു കിതാപ്പോടെ ബെഡലേക്ക് കമഴ്ന്നു അടിച്ചു ഒറ്റ കിടത്തം കിടന്നു... കുറച്ചു നിമിഷങ്ങൾ മുന്നേ നടന്ന കാര്യങ്ങൾ ഓർത്തതും ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ... അവൻ പൊടുന്നനെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു നിവർന്നു ഇരുന്നു...
"അയ്യേ.. നീ ഇതെന്തിനു അതു തന്നെ ഓർത്തു ഇരിക്കുന്നെ അൻഷി.. മോശം മോശം...."
സ്വന്തം തലയ്ക്കിട്ട് തന്നെ ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൻ തന്റെ ഫോൺ കൈയിലേക്ക് എടുത്തു സമയം നോക്കി...7 ആകുന്നതേ ഉള്ളു...9 മണിക്ക് അല്ലെ ദേവ റെഡി ആയി നിൽക്കാൻ പറഞ്ഞത്.. ഇന്നെന്താ പതിവില്ലാതെ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് എന്ന് അവൻ ഓർക്കാതെ ഇരുന്നില്ല...
ഒരു ചിരിയോടെ അവൻ ഫോൺ ലോക്ക് ആക്കാൻ മുതിർന്നതും പെട്ടന്ന് എന്തോ ഓർത്തു കൊണ്ട് അവന്റെ വിരലുകൾ തന്റെ ഫോൺ ഗാലറിയിലേക്ക് കടന്നു. അതിൽ കാണുന്ന ആഹ് DNA റിസൾട്ടിന്റെ ഫോട്ടോയിലേക്ക് അവൻ ഉറ്റ് നോക്കിയിരുന്നു....
Name of child എന്ന് എഴുതിയിരിക്കുന്ന ഭാഗം അവനൊന്നു സൂം ചെയ്തു പിടിച്ചു... അതിൽ ജിജുവിന്റെ പേര് തെളിമയോടെ നിന്നിരുന്നു.. തൊട്ട് അടുത്ത കോളത്തിൽ Alleged father എന്നയിട്ത് അവനു ഒട്ടും പരിചയമില്ലാത്ത ഒരു പേര് ആയിരുന്നു... അഭിമന്യു ചിത്രവർദ്ധൻ....
'ആരാണ് ഇയാൾ...? ഇയാളാണോ ജിജുവിന്റെ Birth father? അപ്പോൾ ദേവയുടെ അച്ഛൻ?പിന്നെ ലക്ഷ്മിയമ്മ...? '
അൻഷിയുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ അലയടിച്ചുയർന്നു... വല്ലാത്തൊരു പിരിമുറുക്കം പോലെ... ദേവ അറിയാതെ ഇത് ഫോണിൽ പകർത്തിയത് പോലും തെറ്റായിരുന്നു എന്നവനു തോന്നി... തോന്നൽ അല്ല... തെറ്റ് തന്നെയാണ്... പാടില്ലായിരുന്നു... ആഹ് ഫോട്ടോ എടുത്ത സമയം ഇത്രയും വലിയ ഒരു കാര്യം ആയിരിക്കും അതിലുണ്ടാവുക എന്നവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... താൻ അറിയേണ്ട കാര്യം ആണെങ്കിൽ തന്റെ ദേവ തന്നോട് അതു പറയും എന്നവന് ഉറപ്പായിരുന്നു.. പിന്നെ എന്തിനായിരുന്നു ഇത്?
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
