Devaansh 113

1.1K 39 6
                                        




🛞 𝗦𝘁. 𝗟𝗼𝘂𝗶𝘀 𝗖𝗼𝗹𝗹𝗲𝗴𝗲 𝗼𝗳 𝗔𝗿𝘁𝘀 & 𝗦𝗰𝗶𝗲𝗻𝗰𝗲 🛞


                പുതിയ അധ്യയന വർഷം തുടങ്ങുകയായി.. പുത്തൻ പ്രതീക്ഷകളും സ്വപനങ്ങളുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ സെന്റ് ലൂയിസ് കോളേജിന്റെ കാവടത്തിലേക്ക് പ്രവേശിച്ചു .... ചിലരുടെ മുഖത്തു excitement ആണെങ്കിൽ ചിലരിൽ ആശങ്കയായിരുന്നു..... കേരളത്തിലെ തന്നെ മികച്ച കോളേജുകളിൽ ഒന്നാണ് ലൂയിസ് കോളേജ്.... അതിനാൽ തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു പഠിക്കുന്നുണ്ട്... മികച്ച വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല ഈ കോളേജ് പ്രശസ്തി നേടിയിരിക്കുന്നത്... മറ്റൊരു ആർട്സ് & സയൻസ് കോളേജുകളിലും കാണാൻ സാധിക്കാത്തൊരു അച്ചടക്കവും ഒത്തൊരുമയും ഒക്കെ ഇവിടെയുള്ള കുട്ടികളിൽ ഉണ്ടെന്ന് ആണ് പൊതുവായൊരു ധാരണ 😌...


ഫ്രഷേഴ്‌സ് ആയിട്ടുള്ള കുട്ടികളെ സീനിയർസ് പതിവ് പോലെ തന്നെ തിരഞ്ഞു പിടിച്ചു ആവിശ്യത്തിനധികം വിരട്ടുന്നുണ്ട്.. എന്നാലും അതൊന്നും അതിരു കടക്കാതെ ഇരിക്കാൻ സീനിയർസ് പ്രതേകം ശ്രദ്ധിക്കുന്നുമുണ്ട്.....


അങ്ങനെ റാഗിങ്ങും കലാപരിപാടികളും മുറയായി നടക്കുന്നതിനിടയിൽ പെട്ടന്ന് ആരുടെയോ ഉച്ചത്തിൽ ഉള്ള നിലവിളി കേൾക്കെ ഒന്ന് നടുങ്ങി പോകുന്നതിനോട് ഒപ്പം സീനിയർസും ഫ്രഷേഴ്സും അടക്കം ശബ്ദം കേട്ടയിടത്തേക്ക് എല്ലാവരും വേഗത്തിൽ ഓടി കൂടി...


"നവീൻ ഇന്നും നല്ല ഫോമിൽ ആണല്ലോ അളിയാ.... ആരാണാവോ ഇന്നത്തെ അവന്റെ ഇര...."


സീനിയർ ആയിട്ടുള്ള ഒരു പയ്യൻ തൊട്ട് അരികിൽ നിൽക്കുന്ന തന്റെ സുഹൃത്തിനോട് ആവേശത്തോടെ പറഞ്ഞതും അവിടം കൂടി നിന്ന മറ്റു സീനിയർസ് എല്ലാവരും ഒന്നടങ്കം ചിരിച്ചു... എന്നാൽ ഫ്രഷേഴ്സിന്റെ കണ്ണുകളിൽ വല്ലാത്തൊരു ഭയം തിങ്ങി നിറഞ്ഞു പോയി... പുറമെ നിന്നും ലൂയിസ് കോളേജിനെ പറ്റി നല്ലത് മാത്രം കേട്ടറിഞ്ഞ കുട്ടികൾക്ക് സ്വഭാവികമായും ഈ ഒരു കാഴ്ച പേടിപ്പെടുത്തുന്നത് തന്നെ ആയിരുന്നു...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now