ʙɪɢ ʙᴇᴀɴ ᴄᴀꜰᴇ 🍃
ഇന്ന് വെള്ളിയാഴ്ച്ച ദിനം ആയതിനാൽ കാഫെയിൽ ലൈവ് മ്യൂസിക് ഷോ തുടങ്ങിയിട്ടുണ്ട്.... സോഷ്യൽ മീഡിയയിൽ ഓക്കേ പാട്ട് പാടി ഒത്തിരി viral ആയിട്ടുള്ളൊരു 12 വയസ്സ് കാരൻ ആണ് ഇന്നത്തെ പ്രോഗ്രാമിന്റെ സ്റ്റാർ...... കുഞ്ഞു ചെക്കൻ ആണേലും അവന്റെ പാട്ടുകൾ ശെരിക്കും ഒരു പ്രൊഫഷണൽ സിങ്ങറിനെ പോലെ തന്നെ ആയിരുന്നു..... ആള് നല്ല രീതിയിൽ ഫേമസ് ആയതു കൊണ്ടു തന്നെ കഫെയിൽ പതിവിലും അധികം തിരക്ക് ഉണ്ടായിരുന്നു..... വന്നു കയറുന്ന ആളുകളുടെ എണ്ണം കാണെ സ്റ്റാഫ്സിനു ഒപ്പം ചേർന്നു കൂടുതൽ സീറ്റിങ് അറേഞ്ച്മെൻറ്സ് ഒരുക്കുന്ന തിരക്കിൽ ആയിരുന്നു വിഷ്ണു.... അവന്റെയൊപ്പം രാഹുലും സിദ്ധുവും കൂടി ചേർന്നിട്ടുണ്ട്.....
ഇന്ന് കഫെയിലേക്ക് ജിജുവും റെക്സും സിദ്ധുവും രാഹുലും പിന്നെ മ്മടെ അൻവറും മാത്രമേ വന്നിട്ടുള്ളൂ.... ആദിയും അൻഷിയും ഇന്നലെ ഒരു രാത്രി കാണാതെ ഇരുന്നതിന്റെ ഹാങ്ങോവർ മാറ്റിയിട്ടേ ഇനി വീടിനു പുറത്തേക്ക് ഇറങ്ങുകയുള്ളു എന്ന് എല്ലാവർക്കും അറിയാം.....
പിന്നെ അജുക്കുട്ടൻ ഇന്ന് ഉച്ചയ്ക്ക് തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു... അവന്റെ പപ്പയ്ക്ക് ഒരു ചെറിയ ആക്‌സിഡന്റ്... സാരമായ പരിക്കുകളെ ഉള്ളു എങ്കിലും അവന്റെ മമ്മി ഫോൺ വിളിച്ചു ഒരേ കരച്ചിൽ ആയിരുന്നു... പിന്നെ പപ്പയെ ഒന്ന് കാണാതെ അജുവിനും സമാധാനം ഉണ്ടാകില്ല... അതു കൊണ്ടു അൻവറിനെ വിളിച്ചു വരുത്തി അത്യാവശ്യം വേണ്ടുന്ന കുറച്ചു ഡ്രെസ്സും മറ്റും കുഞ്ഞൊരു ട്രാവൽ ബാഗിൽ ആക്കി അവൻ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടിരുന്നു.... വൈകിട്ട് ഒരു 5.30 യോടെ അവൻ നാട്ടിൽ എത്തിയെന്നു അൻവറിനെ വിവരം അറിയിച്ചിരുന്നു......
അജുക്കുട്ടൻ പോയതിൽ പിന്നെ ആകെ ഫ്യൂസ് അടിച്ചു പോയത് പോലെ ആയിരുന്നു അൻവറിന്റെയും റെക്സിന്റെയും ഇരിപ്പ്...... ഏതാണ്ട് ഭാര്യ ഇട്ടേച്ചു പോയ ഭർത്താക്കന്മാരെ പോലെ 🤭...... ജിജു രണ്ടിന്റെയും ഇരുപ്പ് കാണെ അതു ഫോട്ടോ എടുത്തു അജുവിന്റെ നമ്പറിൽ അയച്ചു കൊടുത്തിരുന്നു... അപ്പോഴുണ്ട് അതിലും വിഷമത്തിൽ ചുണ്ടൊക്കെ പിളർത്തി നിൽക്കുന്നൊരു സെൽഫി തിരിച്ചു അയച്ചു മ്മടെ അജൂട്ടൻ..... ജിജു ചിരി കടിച്ചമർത്തി മുന്നിൽ ഇരിക്കുന്ന രണ്ടിനെയും ഒന്ന് നോക്കി.....
أنت تقرأ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
عاطفيةᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
