Devaansh 100

1.4K 42 1
                                        



{A big hug to everyone who has continuously supported me throughout this story and my journey as a writer🫂😽♥️♥️...

Cheers to the 100th part of DEVAANSH 🥂}


പുലർച്ചെ 1 മണി സമയം

ഹോസ്റ്റലിൽ സിദ്ധുവിന്റെ മുറിയിൽ പയ്യന്മാർ എല്ലാവരും ഒരുമിച്ചു കൂടിയിട്ടുണ്ട്.

അജു കൈ രണ്ടും തെരു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്. ഇടയ്ക്ക് എന്തൊക്കയോ ചുണ്ടിനു ഇടയ്ക്ക് വെച്ചു ഞൊടിയുന്നുണ്ട്... സിദ്ധുവും രാഹുലും പരസ്പരം ഒന്ന് നോക്കി. അവരുടെ മുഖത്തു വല്ലാത്തൊരു ടെൻഷൻ പ്രകടമാണ്.. ബെഡിൽ അവർക്കൊപ്പം ഇരിക്കുന്ന ജിജു കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് തന്നെ ഉറ്റ് നോക്കി ഇരുന്നു . അവർ 6 പേരും ഒരുമിച്ചു ഉള്ളൊരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 10 മിനിറ്റ് മുൻപ് വന്ന റെക്സിന്റെ മെസ്സേജ് ആണ് അവൻ നോക്കി ഇരിക്കുന്നത്..

📲'Guys, ആരും എന്നേ ഹോസ്റ്റൽ റൂമിൽ കാണാതെ ടെൻഷൻ അടിക്കണ്ട... ഞാൻ സേഫ് ആണ്. രാവിലെ അങ്ങോട്ട്‌ വന്നിട്ട് ബാക്കി പറയാം... ഗൂഡ്‌നെറ്....'

അതിലേക്ക് നോക്കി ഇരിക്കവേ ജിജുവിന്റെ നെറ്റിത്തടങ്ങളിൽ ചുളിവ്‌ വീണു. സംശയത്തോടെ അവന്റെ വിരലുകൾ ഒരിക്കൽ കൂടി റെക്സിന്റെ കോൺടാക്ട് നമ്പറിലെ കാൾ ബട്ടണിൽ അമർന്നു. സ്വിച്ചഡ് ഓഫ് എന്നാ പല്ലവി വീണ്ടും കേൾക്കെ ദേഷ്യത്തോടെ അവൻ ഫോൺ ബെഡിലേക്ക് എറിഞ്ഞു ഇട്ടു.

"Something is not right... കഫെയിൽ നിന്നും നമ്മളോട് ആരോടും ഒരു വാക്ക് പോലും മിണ്ടാതെ അവൻ പോയത് തന്നെ എനിക്ക് weird ആയിട്ട് തോന്നുവാ, then അവന്റർ ഫോൺ സ്വിച്ചഡ് ഓഫ് ആയി..ഹോസ്റ്റലിൽ അവൻ കാണുമെന്നു പറഞ്ഞു ആശ്വസിച്ചു ഇങ്ങോട്ടേക്കു ഓടി വന്നപ്പോ ഇവിടെയും ഇല്ല.. ഇപ്പോ ദേ ഇങ്ങനെ ഒരു മെസ്സേജ്.. അതും ഈ അസമയത്തു. എന്നിട്ട് again അവന്റെ ഫോൺ സ്വിച്ചഡ് ഓഫ്...."

അജു പറഞ്ഞു നിർത്തി ബെഡിൽ ഇരിക്കുന്നവരെ നോക്കി. അവൻ പറഞ്ഞതിനോട് യോജിക്കുന്നത് പോലെ അവരും തലയാട്ടി.

"ഞാൻ.. ഞാൻ കഫെയിൽ വെച്ച് ജസ്റ്റ്‌ ഒരു മിന്നായം പോലെ അവനെ കണ്ടിരുന്നു. ഒരു ബ്ലാക്ക് ജീപ്പിൽ ആരുടെയോ ഒപ്പം ഇരുന്നു പോകുന്നത് പോലെ.. അങ്ങനെ ക്ലിയർ ആയിട്ട് അവന്റെ ഫേസ് കണ്ടിരുന്നില്ല. എങ്കിലും ഇപ്പോ ആലോചിക്കുമ്പോൾ am sure.. അതു അവൻ തന്നെയാണ്..."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Tempat cerita menjadi hidup. Temukan sekarang