അജുവിന്റെ സ്പോർട്സ് ബൈക്ക് വലിയ സിൽവർ ഗേറ്റും കടന്നു അത്യാവശ്യം വലിപ്പം തോന്നിക്കുന്ന ഒരു ഇരു നില വീടിന്റെ പോർച്ചിലേക്ക് കാതടിപ്പിക്കുന്ന ഇരമ്പലോടെ വന്നു നിന്നു... തൊട്ട് അടുത്ത നിമിഷം കാലിൽ തൊട്ടു ഉരുമ്മി ഒരാശാൻ എവിടെ നിന്നോ അവനെ തേടി എത്തിയിരുന്നു... തലയിൽ നിന്നും ഹെൽമെറ്റ് ഊരി അതു ബൈക്കിന്റെ ഹാൻഡിലിൽ വെച്ചു കൊണ്ട് നിലത്തേക്ക് ഒന്ന് നോക്കിയതും അവന്റെ ചുണ്ടുകൾ അത്രമേൽ ഭംഗിയോടെ തിളക്കത്തോടെ വിടർന്നിരുന്നു....
"ടെഡ്‌ഡി കുട്ടാ......."
ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ അവൻ നിലത്തു നിന്നും അഹ് കുഞ്ഞു പപ്പി കുട്ടിയെ കൈയിലേക്ക് എടുത്തു അടക്കി പിടിച്ചു.... പട്ടു തൂവൽ പോലെ ഇരിക്കുന്ന അതിന്റെ ബ്രൗൺ രോമത്തിൽ അജു ഒന്ന് വിരല് കടത്തി തലോടിയതും സുഖം പിടിച്ചത് പോൽ ആള് കുറുകി ചുരുണ്ടു അജുവിന്റെ കൈത്തണ്ടയിൽ മൊത്തം നക്കി സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്....
"അച്ചോടാ.... നീ എന്നേ മിസ്സെയ്‌തെന്ന് ആണോ ഈ പറയുന്നേ... ഞാനും മിസ്സെയ്തു.... 1000 ടൈംസ് മിസ്സെയ്തു എന്റെ കുട്ടൂസിനെ.... ഉമ്മ....."
അജു ആവോളം അതിനെ കൊഞ്ചിച് കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി നേരെ കണ്ട വീടിനുള്ളിലേക്ക് കയറി.... വരാന്തയിൽ നിന്നും ഹാളിലേക്ക് കാലു എടുത്തു വെക്കേണ്ട താമസം ഏതാണ്ട് ഒരു സാധനം അവനു നേരെ പറന്നു വന്നു അവന്റെ തലയിൽ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പുറത്തേക്ക് ചെന്നു തെറിച്ചു വീണിരുന്നു.. അജു ടെഡ്‌ഡി കുട്ടനെ അമർത്തി പൊതിഞ്ഞു പിടിച്ചു കൊണ്ട് കണ്ണൊക്കെ മുഴപ്പിച്ചു മുന്നിലോട്ട് ഒന്ന് നോക്കി....
"അമ്മൂസ്സേ...... എന്നാ പണിയാന്നെ... മനുഷ്യന്റെ തലയിപ്പം അഹ് തവി കൊണ്ട് പോയേനെ......"
ഇടുപ്പിൽ കൈയും കുത്തി വിറച് നിൽക്കുന്ന അമലയെ നോക്കി അവൻ സ്വല്പം പരിഭ്രമത്തോടെ പറഞ്ഞതും വേറെ ഒരുത്തി എവിടെ നിന്നോ പൊങ്ങി വന്നു ഇളിച്ചു കൊണ്ട് അജുവിന്റെ കയ്യിൽ തൂങ്ങിയിരുന്നു....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
