പിറ്റേന്ന് വെളുപ്പിന് ആദി അൻഷിയെയും പിള്ളാരെയും ഉറക്കത്തിൽ നിന്ന് തട്ടി ഉണർത്തി എല്ലാത്തിനെയും റെഡി ആവാൻ ഉന്തി തള്ളി വിട്ടു....9.30 ക്കാണ് നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റ് ടൈം... 4 മണിക്കൂർ മുന്നേ എങ്കിലും എയർപോർട്ടിൽ എത്തണമല്ലോ....
അൻഷി എണീറ്റ നേരം മുതൽ ചിണുക്കത്തിലാണ്....ആദിയുടെ പുറകെ തന്നെ അവന്റെ ഷർട്ടിൻറെ തുമ്പും പിടിച്ചു കക്ഷി നടപ്പുണ്ട്.... ആദി ഒടുക്കം നല്ല വഴക്ക് കൊടുത്തതും ചവിട്ടി തുള്ളി ബാത്‌റൂമിൽ കയറി പോയി ഫ്രഷ് ആവാൻ....
ആദി അവരുടെ മുറിയിൽ അൻഷിയുടെ ഡ്രെസ്സൊക്കെ പാക്ക് ചെയ്തു കൊണ്ട് ഇരിക്കുമ്പോഴാണ് അൻഷി കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത്.. ആദി ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഒന്ന് തിരിഞ്ഞു നോക്കി... നോക്കിയ പാടെ ആദിയുടെ കണ്ണൊക്കെ വിടർന്നു വന്നു... എന്താ കാര്യം, ചെക്കൻ ഒരു ടവ്വ്ൽ മാത്രം ഉടുത്താണ് വരവ്... ആള് ഈ കാര്യത്തിൽ മാത്രം ഭയങ്കര നാണക്കാരൻ ആണ്... ആദിയുടെ മുന്നിൽ അവൻ അബദ്ധത്തിൽ പോലും ടീഷർട്ട് ഇടാണ്ട് നിൽക്കില്ല.. ബാത്‌റൂമിൽ നിന്ന് എപ്പോഴും കുളിച്ചിറങ്ങുന്ന നേരം അതിനകത്തു നിന്ന് തന്നെ അവൻ ഫുള്ളി ഡ്രസ്സ് ചെയ്തിട്ടേ പുറത്തേക്ക് ഇറങ്ങാറുള്ളു.. അപ്പോ ഇത് പോലുള്ള കണി ഓക്കേ ആദിക്ക് വല്ലപ്പോഴും കിട്ടുന്നതാണ് എന്ന് സാരം....
ആദിയെ പിരിയുന്നതിൽ ഉള്ള വിഷമത്തിൽ മാറി ഇടാനുള്ള ഡ്രസ്സ് എടുക്കാൻ പോലും കൊച്ചിന് ബോധം ഉണ്ടായില്ല.... അവന്റെ മനസ്സിൽ എങ്ങനെ ആദിയെ വിട്ടു മാറി ഈ കുറച്ചു ദിവസം കഴിയും എന്നാ ഒറ്റ ചിന്ത ആയിരുന്നു.. അതു കൊണ്ട്,തന്നെ നോക്കി വെള്ളമെറക്കി നിൽക്കുന്ന ആദിയെ ചെക്കൻ കണ്ടതേയില്ല... അവൻ ഏതോ ഗ്രഹത്തിൽ എന്നത് പോലെ നനഞ്ഞ കാൽപാദം അവിടുണ്ടായിരുന്ന ഡോർ മാറ്റിൽ ചേർത്ത് തുടച്ചിട്ട് ആദിയുടെ അടുത്തേക്ക് നടന്നു....
ആദിയുടെ അരികിൽ എത്തിയതും അൻഷി ആദിയുടെ കഴുത്തിൽ കൂടി എത്തികുത്തി കൈ ചുറ്റി പിടിച്ചു ചുണ്ട് പിളർത്തി അവനെ നോക്കി.....
VOUS LISEZ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Roman d'amourᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
