ഫോണിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന അലാറം സിദ്ധു പതിയെ ഓഫ് ചെയ്തു കൊണ്ട് അതിൽ സമയം നോക്കി... 5.30 ആയി....5 മണി മുതൽ അടിക്കുന്ന അലാറം ഇങ്ങനെ snooze ചെയ്തു ചെയ്തു ഇപ്പോ അരമണിക്കൂർ കഴിഞ്ഞു... ഇനിയും കിടന്നാൽ ആദിയേട്ടൻ ചവിട്ടി കൂട്ടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി സിദ്ധു ബെഡിൽ നിന്നും എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു... മുഖം ചെരിച്ചു ഇടത് വശത്തേക്ക് ഒന്ന് നോക്കിയതും അവിടെ റെക്സ് സുഖമായി ചുരുണ്ടു കൂടി കിടപ്പുണ്ട്.. അവന്റെ തൊട്ട് അരികിൽ അജു കിടന്നിരുന്നയിടം ശൂന്യമാണ് എന്ന് കാണെ അവന്റെ കണ്ണൊന്നു ചുരുങ്ങി....
"ഇവൻ ഇത്ര നേരത്തെ എഴുന്നേറ്റോ?"
മുറിക്കുള്ളിൽ ഉള്ള സോഫയിൽ ജിജു കിടന്നയിടവും ശൂന്യം... അവനു പിന്നെ നേരത്തെ എഴുന്നേൽക്കുന്ന ശീലം പണ്ടെയുള്ളതാ...
സിദ്ധു പതിയെ തല ചെരിച്ചു തന്റെ വലതു വശത്തേക്ക് ഒന്ന് നോക്കി... രണ്ടു കയ്യും തലയ്ക്കു അടിയിൽ വെച്ചു ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന അവന്റെ കിച്ചു. തങ്ങൾക്കിടയിൽ ഒരു തലയിണയും ഉണ്ട്. അതിൽ ഒരു കാല് കയറ്റി വെച്ചാണ് ആളുടെ കിടപ്പ്. സിദ്ധുവിന് തലേന്ന് രാത്രിയിലെ സംഭവം ഓർമയിലേക്ക് വന്നതും ചിരി മുട്ടി.. തൊട്ടും തലോടിയും തന്നെ tease ചെയ്തു അവൻ ഒരു പരുവമാക്കിയിപ്പോൾ ""ദേഹത്തു തൊടാതെ നീങ്ങി കിടക്കടാ"" എന്ന് ദേഷ്യത്തോടെ പറഞ്ഞു. അതു ഇഷ്ടപ്പെടാതെ മുഖവും വീർപ്പിച്ചു കയറ്റി ഒരു തലയിണ എടുത്തു മതില് പോലെ നടുവിൽ വെച്ച് അപ്പുറത്തെ വശം വെട്ടി തിരിഞ്ഞു ഒറ്റ കിടപ്പായിരുന്നു കക്ഷി.. ഇടയ്ക്ക് തന്റെ ദേഹത്തക്ക് വലിഞ്ഞു കയറുമെന്ന് കരുതിയെങ്കിലും ചെക്കൻ വാശിയിൽ ആയിരുന്നു... പറഞ്ഞത് പോലെ പിന്നെ തന്നെ തട്ടാനും മുട്ടാനും വന്നിട്ടേയില്ല...
സിദ്ധു ഒരു ചിരിയോടെ കുനിഞ്ഞു അവന്റെ നെറ്റിതടത്തത്തിൽ ഒരു കുഞ്ഞു ഉമ്മ കൊടുത്തു കൊണ്ട് തല ഉയർത്തിയതും കിച്ചു കണ്ണ് തുറന്നിരുന്നു... സിദ്ധു ചെറുതായി ഒന്ന് ഞെട്ടാതെ ഇരുന്നില്ല..
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
