നീണ്ട സുഖ നിദ്രയിൽ നിന്നും സിദ്ധു പിന്നീട് ഉണരുമ്പോൾ അവൻ ആദ്യം ശ്രദ്ധിച്ചത് രാഹുലിന്റെ ഉച്ചത്തിൽ ഉള്ള നെഞ്ചിടിപ്പും ചുട്ട് പൊള്ളുന്ന അവന്റർ ദേഹത്തെ ചൂടും ആയിരുന്നു... സിദ്ധു പെട്ടന്ന് രാഹുലിന്റർ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി.. വേറെ എങ്ങോ ദൃഷ്ടി പതിപ്പിച്ചിരുന്ന രാഹുലിന്റെ കണ്ണുകൾ ആഹ് നിമിഷം സിദ്ധുവിലേക്ക് തിരിഞ്ഞു.. അവൻ ഉണർന്നു എന്ന് കണ്ടതും രാഹുൽ അവനു മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു..
"നന്നായിട്ട് ഉറങ്ങാൻ പറ്റിയോ?"
സിദ്ധുവിന്റെ തല മുടിയിൽ ഒന്ന് തഴുകി കൊണ്ട് രാഹുൽ ചോദിച്ചു.. പക്ഷെ സിദ്ധു അവന്റെ ദേഹത്ത് നിന്നും പതിയെ എഴുന്നേറ്റു കൊണ്ട് അവന്റെ നെറ്റിയിലും കഴുത്തിലും പുറം കൈ അമർത്തി നോക്കി... തീ പാറുന്ന അത്രയും ചൂട് ഉണ്ടായിരുന്നു അവന്റെ ദേഹത്ത്...
"കിച്ചു......നിനക്ക് പനിക്കുന്നുണ്ടല്ലോ...ചുട്ട് പൊള്ളുവ...."
സിദ്ധു വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് വീണ്ടും രാഹുലിന്റെ കഴുത്തിൽ കൈ അമർത്തി നോക്കി... രാഹുലിന്റെ മുഖം ഒന്ന് ചുളിഞ്ഞു... അവൻ സിദ്ധുവിന്റെ കൈ മുറുക്കെ പിടിച്ചു കൊണ്ട് ഒന്ന് സ്വയം ഒന്ന് തൊട്ട് നോക്കി... ശെരിയാണ്, ദേഹത്ത് ചൂട് അടിക്കുന്നുണ്ട്....
"ഞാൻ കരുതി എനിക്കു തോന്നിയതാന്നെ... നീ എന്റെ പുറത്തു അല്ലെ കിടന്നേ, അതു കൊണ്ട് ചൂട് എടുക്കുന്നതാകും എന്നാ ഞാൻ ചിന്തിച്ചേ.... "
രാഹുൽ പറഞ്ഞത് കേൾക്കെ സിദ്ധുവിന് ആകെ വല്ലാണ്ട് ആയി.. വയ്യാണ്ട് ഇരുന്ന ചെക്കന്റെ ദേഹത്ത് ആണല്ലോ താൻ ഇത്രയും നേരം കേറി കിടന്നു ഉറങ്ങിയതെന്ന് ഓർത്തു അവനു ആകെ കുറ്റബോധം തോന്നി... പെട്ടന്ന് അവന്റെ വാടിയ മുഖം കണ്ടു രാഹുൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...
"ദേ സിദ്ധു, ചുമ്മ സെന്റി അടിക്കല്ലേ... നീ എന്റെ ദേഹത്ത് കിടന്നിട്ട് എനിക്കു ഒരു കുഴപ്പവും വന്നിട്ടില്ല... ഇങ്ങനെ പനി വരും എന്ന് ഡോക്ടർ പറഞ്ഞിരുന്നതല്ലേ... നീ മറന്ന് പോയോ....?"
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
