ആദിയോട് യാത്ര പറഞ്ഞു ഇറങ്ങി അൻവർ തന്റെ ജീപ്പിലേക്ക് കയറി ഇരുന്നു ആഞ്ഞൊന്ന് നിശ്വസിച്ചു...ആദിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഓർക്കേ അവൻ വല്ലാതെ അസ്വസ്തനായി...ഇത്രയും നാൾ ധരിച്ചിരുന്ന പലതും സത്യമല്ല എന്നറിയുമ്പോൾ ആർക്കായാലും അസ്വസ്ഥത തോന്നും... അതും ഇത്രയും വർഷങ്ങൾക്കിപ്പുറം...
ബാലൻ എന്നയാൾ പറഞ്ഞത് മുഴുവനും കളവായിരിക്കുമെന്ന് താൻ ആദിയോട് ശക്തമായി വാദിച്ചിരുന്നു.. പക്ഷെ എന്ത് കൊണ്ടോ ആദിക്ക് വല്ലാത്തൊരു നിർബന്ധമായിരുന്നു DNA ടെസ്റ്റ് ചെയ്യാൻ... അതിലൂടെ പല സത്യങ്ങളും മറ നീക്കി പുറത്തേക്ക് വന്നേക്കാമെന്ന് അവൻ തന്നെയായിരുന്നു പറഞ്ഞതും..
തന്റെ പ്രതീക്ഷികളെ തെറ്റിച്ചു കൊണ്ട് റിസൾട്ട് പോസിറ്റീവ് ആയി... അൻവർ കണ്ണുകൾ അടച്ചു കൊണ്ടു സീറ്റിലേക്ക് ചാരി ഇരുന്നു...കലുഷിതമായിരുന്നു അവന്റെ മനസ്സ്... എന്ത് ചെയ്തിട്ടായാലും സത്യം കണ്ടു പിടിക്കാൻ ആദിയെ സഹായിക്കണമെന്നവൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചു....
പെട്ടന്ന് നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവന്റെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തു... അൻവർ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു കൊണ്ടു പോക്കറ്റിൽ നിന്നും ഫോൺ കയ്യിലേക്ക് എടുത്തു സ്ക്രീനിലേക്ക് ഉറ്റ് നോക്കി... അതിൽ നോക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല.. റിങ്ടോൺ കേട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു ആരാണ് വിളിക്കുന്നതെന്ന്...
അൻവർ നെറ്റി ചുളിച്ചു കൊണ്ട് തന്റെ റിസ്റ് വാച്ചിൽ സമയം നോക്കി.. സമയം 6.30 അടുപ്പിച്ചു ആവാറായി... ഈ നേരത്ത് ഫോൺ വിളി പതിവില്ലാത്തതാണല്ലോ എന്ന തോന്നലിൽ അൻവർ കാൾ റീസിവ് ചെയ്തു ചെവിയിലേക്ക് അടുപ്പിച്ചു...
'ഹെലോ..........'
ഇടർച്ചയോടെയുള്ള അജുവിന്റെ സ്വരം കാതിൽ പതിഞ്ഞതും അൻവറിന്റെ നെഞ്ചോന്ന് ഇടിച്ചു.. സ്റ്റിയറിങ്ങിൽ കൈ മുറുക്കിക്കൊണ്ട് അവൻ നിശബ്ദമായി ഇരുന്നു... അപ്പുറത്തെ വശത്തു നിന്നും അജുവിന്റെ അടക്കിപിടിച്ചുള്ള കരച്ചിൽ കേൾക്കാൻ തുടങ്ങിയതും അവൻ പിടിച്ചു നിൽക്കാൻ കഴിയാതെ തിരികെ സംസാരിച്ചു...
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
