പിറ്റേന്ന് രാവിലെ നേഴ്സ് വന്നു തട്ടി വിളിച്ചതിൻ പ്രകാരം ഉറക്കം മുറിഞ്ഞു ബെഡിൽ എഴുന്നേറ്റു ഇരുപ്പായിരുന്നു ഐഷു... അതും മുഖമൊക്കെ ചുളിച്ചു ചുണ്ടും ചളുക്കി വല്ലാത്തൊരു ഇഷ്ടക്കേടോടെ.... രാവിലെ 7.30 ക്ക് ഡോക്ടർ റൗണ്ട്സിനു വരുമെന്ന് അറിയിക്കുന്നതിനോട് ഒപ്പം ആഹാരത്തിനു മുന്നേയുള്ള ടാബ്ലെറ്റ് കൂടി അവൾക്ക് കൊടുക്കാൻ ആയിരുന്നു അവരുടെയീ വരവ്....
രേവതിയും സുധയുമാണ് രാത്രിയിൽ ഐഷുവിനു കൂട്ട് കിടന്നത്... രേവതി ഐഷുവിനു ഒപ്പവും സുധ ബൈസ്റ്റാൻഡേർ ബെഡിലുമായിട്ടാണ് കിടന്നത്.....
"എഴുന്നേൽക്ക് പൊന്നാ.... പോയി പല്ലൊക്കെ ഒന്ന് തേച്ചു വാ... ഡോക്ടർ വന്നാൽ വാ തുറന്നു ഒക്കെ കാണിച്ചു കൊടുക്കേണ്ടി വരുവേ......"
നേഴ്സ് കൊടുത്തിട്ട് പോയ ടാബ്ലെറ്റ് കഴിച്ചിട്ടും ബെഡിൽ ഒടിഞ്ഞു കുത്തി കിടക്കുന്നവളുടെ തല മുടിയിൽ തഴുകി വലിയമ്മ ഒരു തമാശ പോലെ പറഞ്ഞതും പെണ്ണ് ആണോയെന്ന ഭാവത്തിൽ നോക്കുന്നുണ്ട്... രേവതി അതു കാണെ ചിരി അടക്കി നിന്നു.
"യ്യോ..... ഈ ഡോക്ടറിനു രാത്രി വന്നു നോക്കിയിട്ട് പോയാൽ എന്തായിരുന്നു... മഹമ്... മഹമ്.... എനിക്ക് ഉറക്കം വരുന്നു വലിയമ്മേ......"
ചിണുങ്ങിക്കൊണ്ട് അതും പറഞ്ഞു ഐഷു സുധയുടെ വയറിൽ ചുറ്റി പിടിച്ചു അവരുടെ മടിയിൽ കിടന്നു....
"ദേ പെണ്ണേ...... നിന്ന് കിണുങ്ങാതെ പോയ് പല്ല് തേക്ക്.... എന്നിട്ടാ മുഖമൊക്കെ ഒന്ന് കഴുക്..... ഇല്ലേൽ നല്ലത് വാങ്ങുവേ നീ....."
രേവതി കടുപ്പിച്ചു പറഞ്ഞതും ഐഷു മുഖം വീർപ്പിച്ചു അവരെ നോക്കി... എന്നിരുന്നാലും ആള് രേവതി പറഞ്ഞത് അനുസരിക്കാനെന്നോണം ബെഡിൽ നിന്നും മടിയോടെ എഴുന്നേറ്റ് ഇരിപ്പുണ്ട്.....
സുധ ആണേൽ രേവതിയെ കണ്ണുരുട്ടി ഒരു നോട്ടമാണ്.... കൊച്ചിനോട് ചൂട് ആയത് അവിടെ ഇഷ്ടമായിട്ടില്ല.. അതു തന്നെ കാരണം.... അതു അറിയാവുന്നത് കൊണ്ടു രേവതി ആ ഭാഗത്ത് നോക്കാനെ പോയില്ല......
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
