ആദിയും വിഷ്ണുവും ജഗനും കൂടി ഒരുമിച്ചു സംസാരിച്ചു കളി ചിരി ആയി ഇരിക്കുമ്പോഴാണ് ജഗന്റെ പുറത്തു അമിട്ട് പൊട്ടുന്ന പോലൊരു അടി പൊട്ടിയത്...
ജഗൻ നിലവിളിച്ചില്ല എങ്കിലും അവൻ ഒന്ന് പുളഞ്ഞു പോയിരുന്നു. ഏകദേശം ആരായിരിക്കും എന്നൊരു ധാരണ അവനുണ്ടായിരുന്നു... ജഗൻ ഒന്ന് തിരിഞ്ഞു നോക്കി... ആളുടെ ഊഹം തെറ്റിയിരുന്നില്ല.. അതാ അവനെ നോക്കി കണ്ണും കൂർപ്പിച്ചു നിൽക്കുന്നു അൻവർ...
"നീ എപ്പോ വന്നു........?"
അൻവർ ടേബിളിന് ചുറ്റും ഉള്ളവരെ ഒന്ന് കണ്ണോടിച്ചു നോക്കിക്കൊണ്ട് ആയിരുന്നു ചോദ്യം... ആരെയോ തിരയുന്നത് പോലെ അവന്റെ കണ്ണുകൾ അവിടമാകെ ഓടി നടന്നു....പ്രതീക്ഷിക്കുന്ന മുഖം അവിടെയെങ്ങും കാണാതെ വന്നതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു..
"ഞാൻ കുറച്ചു നേരായടാ വന്നിട്ട്.. അല്ല.. വന്നപ്പോ നിന്നെ കണ്ടില്ലലോ... എവിടാരുന്നു?"
ജഗന്റെ ചോദ്യം കേൾക്കെ എല്ലാവരുടെയും കണ്ണുകൾ ഒരു ചോദ്യഭാവത്തിൽ അൻവറിന് നേരെ നീണ്ടു. അവൻ അതു ശ്രദ്ധിച്ചെങ്കിലും ആരെയും നോക്കാൻ പോയില്ല... ഒന്നും മിണ്ടാതെ അവൻ ജഗന്റെയും വിഷ്ണുവിന്റെ അരികിലായി കയറി ഇരുന്നു.. അവന്റെ ജീവനില്ലാത്ത ആഹ് ഇരുപ്പും ഭാവവും ഒക്കെ കാണെ വിഷ്ണുവും ആദിയും സംശയത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി...
"റെക്സും അജുവും എവിടെ?"
സിദ്ധു ആയിരുന്നു ആഹ് ചോദ്യം ഉയർത്തിയത്. അൻവർ അവനെ നോക്കിയ്തും ആഹ് ചോദ്യം തനിക്കു നേരെയാണെന്ന് കാണെ അവന്റെ മുഖമൊന്ന് ചുളിഞ്ഞു.
"അജു... അവൻ നേരത്തെ തന്നെ അകത്തേക്ക് വന്നല്ലോ... പിന്നെ റെക്സ്? അവനെ പറ്റി ഞാൻ എങ്ങനെ അറിയാനാ?"
അൻവർ സംശയത്തോടെ മറു ചോദ്യം ചോദിച്ചു...
"നിങ്ങളെ കാണാത്തത് കൊണ്ട് പുറത്തേക്ക് ഒന്ന് നോക്കി വരാൻ ഞാനാണ് അവനെ പറഞ്ഞു വിട്ടത്....."
ആദി പറഞ്ഞതും അൻവർ അവനെ നോക്കി...
"ഇല്ലടാ... അവനെ ഞാൻ കണ്ടില്ല... ചിലപ്പോ ഇവിടെ അകത്തു എവിടെയെങ്കിലും തന്നെ കാണും...."
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
