വിഷ്ണുവിന്റെ വീടിന് മുന്നിൽ കാർ നിർത്തി കോഡ്രൈവർ സീറ്റിൽ നിന്നും ആദി പുറത്തേക്ക് ഇറങ്ങി... വീടിന്റെ സിറ്റൗട്ടിൽ നിന്ന് കാളിങ് ബെൽ അമർത്തുമ്പോൾ ആദിയുടെ മനസ്സ് ശൂന്യം ആയിരുന്നു.. അവൻ എന്താണ് ചെയുന്നതെന്ന് അവനു തന്നെ ഒരു ഊഹവുമില്ലായിരുന്നു..
രണ്ടു മണിക്കൂർ കൊണ്ട് നാട്ടിൽ എത്തി എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ചു അതിൽ കയറാൻ നേരം ആദി അൻഷിയുടെ ഹോസ്റ്റൽ വാർഡനെ ഫോൺ വിളിച്ചു അൻഷി ഇപ്പോൾ എവിടെ ആണെന്ന് അന്വേഷിച്ചിരുന്നു.. അയാൾ പറഞ്ഞാണ് അവൻ അറിയുന്നത് അൻഷി മഹേന്ദ്രനോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയി എന്ന് ... ഇപ്പോൾ മിക്ക ദിവസങ്ങളിലും അൻഷി അവിടെ തന്നെ ആണെന്ന് പുള്ളി പറഞ്ഞതും ആദി കൂടുതൽ കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു....
തന്റെ വീട്ടിലേക്ക് പോയാലോ എന്ന് ആദ്യം അവൻ ചിന്തിച്ചു.. പക്ഷെ എന്ത് കൊണ്ടോ അൻഷിയെ കാണണം എന്ന് ആദി മനസ്സിൽ ഉറപ്പിച്ചിരുന്നു...
"ആദിയേട്ടാ.........."
തന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി നല്ല കനത്തിൽ ഒരു ഇടി കിട്ടിയപ്പോഴാണ് ആദി സ്വബോധത്തിലേക്ക് തിരികെ വന്നത്....നെഞ്ചും തടകി മുന്നിൽ നോക്കിയതും വാതിൽപടിക്കൽ നിൽക്കുന്ന ലച്ചുവിനെ കാണെ ആദി ഒന്ന് ചിരിക്കാൻ ശ്രമിച്ചു...
"എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ.... കാളിങ് ബെൽ അടിച്ചിട്ട് ഇത് ആരെ സ്വപ്നം കണ്ട് നിൽക്കുവാ?"
കണ്ണുരുട്ടി അവൾ ചോദിച്ചതിന് ആദി മറുപടി ഒന്നും നൽകിയില്ല... അവന്റെ ആഹ് നിൽപ്പും മൊത്തത്തിൽ ഉള്ള ഭാവവും ഓക്കേ കണ്ടിട്ട് ലച്ചുവിന് ആകെ മൊത്തം ഒരു വശപിശക് തോന്നി.. സാധാരണ തന്നെ കണ്ടാൽ തലയ്ക്കു ഒരു കിഴുക്കും തന്നു എന്തേലും പറഞ്ഞു തന്റെ കാലു വാരുന്ന ആള് ഇന്നിപ്പോ തന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് അവൾക് അങ്ങോട്ട് ദഹിച്ചില്ല....
"ഏട്ടൻ അകത്തേക്ക് വന്നേ.... ബാ....."
ലച്ചു അവനെ കയ്യോടെ പിടിച്ചു കൊണ്ട് അകത്തേക്ക് കയറ്റി... ഹാളിൽ എത്തിയതും ആദിയുടെ കണ്ണുകൾ അൻഷിക്കായി നാല് പാടും പാഞ്ഞു.. പക്ഷെ അവിടെ എങ്ങും ആരെയും കാണുന്നുണ്ടായില്ല....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
