അൻഷി ബാത്‌റൂമിന്റെ ഡോറിൽ ചാരി നിന്ന് കൊണ്ടു തന്റെ കിതപ്പ് അടക്കാൻ നന്നേ പാടുപെട്ടു.. ആദിയുടെ ഒറ്റ ചുംബനത്തിൽ ശരീരം മുഴുവനും ചൂട് പിടിച്ചു അവൻ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. നെഞ്ചിൽ കൈ ചേർത്ത് കൊണ്ടു അവൻ തന്റെ അരയ്ക്ക് കീഴ്പോട്ട് ഒന്ന് നോക്കി.. പെട്ടന്ന് തന്നെ അവൻ നോട്ടം മാറ്റി...
എന്തൊരു കഷ്ടവ ഇത്... ഇതും വെച്ചു ഞാൻ എങ്ങനാ പുറത്തോട്ട് ഇറങ്ങുന്നേ...ചെക്കൻ അതും ഓർത്തു കൊണ്ടു മുന്നിലെക്ക് നടന്നു... പെട്ടന്ന് തോന്നിയ ചിന്തയിൽ അവൻ ഡ്രസ്സ് മുഴുവനും ദേഹത്ത് നിന്നും ഊരി മാറ്റിക്കൊണ്ട് shower ഓൺ ചെയ്തു അതിന് താഴെ കണ്ണുകൾ അടച്ചു നിന്നു... തണുത്ത വെള്ളം ദേഹത്ത് കൂടി അരിച്ചു ഇറങ്ങിയതും അൻഷിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി...
കുളിയൊക്കെ കഴിഞ്ഞു ആഹ് ഡ്രസ്സ് തന്നെ ധരിച്ചു കൊണ്ടു മുടിയും തുവർത്തി ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും അവിടെ ബെഡിൽ ഇരിക്കുന്ന ആദിയെ കാണെ ചെക്കൻ പല്ല് മുപ്പത്തിരണ്ടും കടിച്ചു പൊട്ടിച്ച കൊണ്ടു അവനെ ചൂഴ്ന്ന് നോക്കി..
"നീ ഇതിന്ടയ്ക്ക് കേറി കുളിച്ചോ? രാവിലെ ഒരു വട്ടം നീ കുളിച്ചതായിരുന്നല്ലോ..."
കൂസലേതും കൂടാതെ അലസമായി അതും പറഞ്ഞു കൊണ്ടു മടിയിൽ ഇരിക്കുന്ന ലാപ്ടോപിലേക്ക് ആദി നോട്ടം പായിച്ചു തന്റെ ജോലി തുടർന്നു... അൻഷി ആകട്ടെ ചുണ്ട് കൂർപ്പിച്ചു കൊണ്ടു നിലത്തു ആഞ്ഞു ചവിട്ടി കൈയിൽ ഇരുന്നിരുന്ന നനഞ്ഞ ടവൽ ചുരുട്ടി കൂട്ടി ആദിയുടെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു... ആദി ചിരി കടിച്ചമർത്തി കൊണ്ടു മുഖത്തു നിന്നും ടവൽ വലിച്ചു മാറ്റി മുന്നിൽ നിൽക്കുന്നവനെ നോക്കി... അവിടെ ഒരു കൊട്ടയ്ക്ക് ഉണ്ട് മുഖം...ആദി ചുണ്ട് രണ്ടും കൂട്ടി കൂർപ്പിച്ചു ഒരു ഉമ്മ കൊടുത്തു കൊണ്ടു വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു... അൻഷി അപ്പോൾ തന്നെ വെട്ടി തിരിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് പോയി...
✨️
Aju Philip

ജീപ്പ് പെട്ടന്ന് സഡൻ ബ്രേക്ക് ചവിട്ടി നിർത്തിയത് കാണെ മുഖം വീർപ്പിച്ചു പുറത്തേക്ക് കണ്ണും നട്ടിരുന്ന ഞാൻ മുന്നിലേക്ക് ഒന്ന് നോക്കി....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
