Silver Spring villa എന്ന് എഴുതിയേക്കുന്ന 28 വില്ലകൾ ഉള്ള കോമ്പൗണ്ടിനു അകത്തേക്ക് ജഗൻ തന്റെ Thaar ജീപ്പ് ഓടിച്ചു കയറ്റി.. രണ്ടാമത്തെ വില്ലയുടെ മുന്നിൽ എത്തിയ്തും ജഗൻ പുറത്തോട്ട് ഇറങ്ങി ഗേറ്റ് തുറന്നു കൊണ്ട് വീണ്ടും ജീപ്പിൽ കയറി, ശേഷം ജീപ്പ് ഓടിച്ചു ഗേറ്റിനുള്ളിലേക്ക് കയറ്റി.. ഫ്രന്ഡിലെ പോർച്ചിൽ ജീപ്പ് ഒതുക്കി ഇട്ടു കൊണ്ട് അവൻ വണ്ടി ഓഫ് ചെയ്തു.. പിന്നെ തന്റെ അരികിൽ ഇരിക്കുന്നവനെ ഒന്ന് നോക്കി...
യാത്രയിൽ ഉടനീളം താഴ്ന്നു തന്നെയിരുന്ന അവന്റെ തല ഇപ്പോഴും ഉയർന്നിട്ടില്ലായെന്ന് കാണെ ജഗന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...
"വീട് എത്തി.... ഇറങ്ങു....."
റെക്സിന്റെ കവിളിൽ ചെറുതായൊന്നു പിച്ചി കൊണ്ട് അവൻ പറഞ്ഞതും റെക്സ് ഞെട്ടലോടെ അവനെ മുഖമുയർത്തി നോക്കി... പിന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു... വെള്ളയും ആഷ് കളറും ചേർന്നൊരു സുന്ദരമായ വില്ല... പുറത്തു ഗാർഡനിൽ വരി വരിയായി ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ ജീപ്പ് തുറന്നു പുറത്തേക്ക് ഇറങ്ങി....
ആഹ് നേരത്ത് തോന്നിയൊരു ചിന്തയിൽ ജഗന്റെ ഒപ്പം അവൻ ഇറങ്ങി തിരിച്ചെങ്കിലും അപ്പോൾ ഉണ്ടായിരുന്ന ധൈര്യം മുഴുവനും ഇപ്പോൾ ചോർന്നു പോയി തുടങ്ങിയിരുന്നു...വല്ലാത്തൊരു ഭയം...... എന്ത് ആലോചിച്ചിട്ടാണ് താൻ ഇതിനു ഇറങ്ങി പുറപ്പെട്ടത്? അവൻ സ്വയം തന്നോട് തന്നെ ആഹ് ചോദ്യം ചോദിച്ചതും പെട്ടന്ന് തന്റെ വലതു കൈയിൽ ഒരു സ്പർശനം അറിഞ്ഞു അവൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി...
ജഗൻ തന്റെ കൈവിരൽ അവന്റേതുമായി കോർത്തിണക്കി കൊണ്ട് അവനെയും കൊണ്ട് വീടിനുള്ളിലേക്ക് കയറി... റെക്സ് ആകെ പെട്ടു പോയൊരു അവസ്ഥയിൽ ആയിരുന്നു... താൻ ആയിട്ട് വരുത്തിച് വച്ചതല്ലേ... ഇനി അനുഭവിച്ചേ തീരു.. അവൻ കണ്ണിറുക്കെ അടച്ചു കൊണ്ട് ഒന്ന് ദീർഘാശ്വാസം എടുത്തു....
"ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം... ദാ അവിടെ ടീവീ ഉണ്ട്... Netflix കണക്ട് ചെയ്തു എന്തെങ്കിലും കണ്ടിരിക്ക്... അപ്പഴേക്കും ഞാൻ എത്താം.."
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
