നേരം പുലർന്ന് തുടങ്ങുന്നതേയുള്ളു.. അന്തരീക്ഷം ഇപ്പോഴും ചെറിയ തോതിൽ ഇരുട്ട് മൂടി കിടക്കുന്നു... സൂര്യന്റെ വരവ് അറിയിച്ചു കൊണ്ട് ആകാശത്തു ചുവപ്പ് നിറം പടർന്നു തുടങ്ങി.....
വഴിയിൽ കൂടി ജോഗിംഗിന് പോകുന്ന ആളുകളെ നോക്കി കൊണ്ട് ബാൽക്കണിയുടെ കൈവരയിൽ ചേർന്നു ഇരുപ്പാണ് ജഗൻ.... അവന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു... തന്റേത് എന്ന് മനസ്സിൽ അടിവരയിട്ട് കുറിച്ച് വെച്ചിരുന്ന വ്യക്തിക്ക് ഇന്ന് മറ്റൊരു അവകാശിയുണ്ട്.. ആഹ് ആളോടൊപ്പം അവൻ സന്തോഷവാനും ആണ്... പിന്നെ എന്തിനു തനിക്കു ഇത്രയ്ക്ക് വേദനിക്കുന്നു എന്ന് ജഗൻ സ്വയം ചോദിച്ചു പോയി...
എത്രയോക്കെ മറക്കാൻ ശ്രമിച്ചിട്ടും താഴെ കിച്ചണിൽ കണ്ട ആദിയുടെയും അൻഷിയുടെയും കെട്ടിപ്പുണർന്നുള്ള ആഹ് ദൃശ്യം മനസ്സിൽ ഇങ്ങനെ ഉയർന്നു വന്നു കൊണ്ടേയിരുന്നു... അവന്റെ കണ്ണുകൾ വീണ്ടും ചുവന്നു കലങ്ങി.. നെഞ്ചോക്കെ വേദനിക്കുന്നത് പോലെ....
ഇത്രയും വർഷം ആഹ് മുഖം കാണാതെ ഇരുന്നിട്ടും.. അവനിൽ നിന്നും അകന്നു ജീവിച്ചിട്ടും ...എങ്ങനെ തനിക്കു അവനെ ഇപ്പോഴും പ്രണയിക്കാൻ സാധിക്കുന്നു? അവൻ ഒരിക്കലും തന്നെ തിരിച്ചു പ്രണയിക്കില്ല എന്നാ സത്യം എത്രയൊക്കെ ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയാത്തത് പോലെ.....
എന്നാൽ അതെ നിമിഷം ആദിയെ പോലൊരാളുടെ സ്നേഹം പിടിച്ചു പറ്റാനും മാത്രം തനിക്കു യോഗ്യത ഒന്നുമില്ലായെന്ന് മനസ്സിൽ ഇരുന്നു ആരോ ഉച്ചത്തിൽ പറയുന്നത് പോലെ....
ജഗൻ വിതുമ്പി വന്ന ചുണ്ടുകളെ കടിച്ചമർത്തി കൊണ്ട് കണ്ണുകൾ മുറുക്കെ അടച്ചു... അടഞ്ഞ കൺപോളകളിൽ നിന്നും കണ്ണുനീർ കവിളിനെ നനയിച്ചു ഒഴുകി ഇറങ്ങി....
"You're not good enough... Yes.. That's the reason... Yes......."
സ്വയമേ ഓരോന്നും ചിന്തിച്ചു കൂട്ടി എന്തൊക്കയോ അവൻ പുലമ്പി....
വല്ലാതെ നോവുന്നു... നെഞ്ചോക്കെ പൊട്ടുന്നത് പോലെ... പെട്ടന്ന് അവനു ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി... ഇരുന്നിട്ത് നിന്നും ഒരടി ചലിക്കാൻ കഴിയാതെ അവൻ നെഞ്ചിൽ കൈ ചേർത്ത് വായും തുറന്നു വെച്ചു ഇരുന്നു.... ആഞ്ഞു ശ്വാസം എടുക്കാൻ ശ്രമിക്കും തോറും നെഞ്ചിനകത്തെ വേദന അസ്സഹനീയമാകുന്നത് പോലെ...മുന്നിലെ കാഴ്ച മങ്ങുന്നു...ചെവിയിൽ നിന്നും എന്തൊക്കയോ മൂളലുകൾ മാത്രം....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
