Devaansh 60

952 27 3
                                        




                      ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം രാഹുലിന് ഡിസ്ചാർജ് കിട്ടി.. അവൻ ഇപ്പോൾ വിശ്വയുടെ ഫ്ലാറ്റിൽ സിദ്ധുവിനോട് ഒപ്പം സമാധാനമായി കഴിയുന്നുണ്ട്.. കേസിന്റെ കാര്യങ്ങൾ ഓക്കേ മുറ പോലെ നടന്നു.. അവിടുത്തെ കോർട്ടിൽ പ്രാക്ടീസ് ചെയുന്ന ഒരു വക്കീലിനെ ആദിയുടെ സഹായത്തോടെ വിശ്വ കേസ് ഏൽപ്പിച്ചു.. രാഹുലിന്റെയും അവനെ ചികിത്സച്ച ഡോക്ടറിന്റെയും സ്റ്റേറ്റ്മെന്റ് പ്രകാരം ബാംഗ്ലൂർ പോലീസ് FIR ഫയിൽ ചെയ്തു..ഉടനെ തന്നെ അരവിന്ദനെ അവർ അറസ്റ്റും ചെയ്തിരുന്നു..


ജാമ്യത്തിന് വക്കീലിനെ ഏർപ്പാടാക്കാൻ അരവിന്ദൻ എന്ത് കൊണ്ടോ തയ്യാർ ആയിരുന്നില്ല... അതിനാൽ കേസ് ഉടനെ തന്നെ കോടതിയിൽ എത്തി.. താൻ കുറ്റക്കാരൻ ആണെന്നും ചെയ്ത തെറ്റിന് താൻ ശിക്ഷ അർഹിക്കുന്നുണ്ടെന്നും അരവിന്ദൻ കോടതി മുമ്പാകെ സ്വയമേ ഏറ്റു പറഞ്ഞു.. എതിർപ്പുകൾ ഒന്നും കൂടാതെ കുറ്റം സമ്മതിച്ചതിനാൽ രണ്ടു ദിവസത്തിൽ തന്നെ കോടതി വിധിയും വന്നിരുന്നു... ആത്മഹത്യ പ്രേരണ, കൊലപാതകത്തിന് തുല്യം തന്നെ ആണെന്നുള്ള അവരുടെ വക്കീലിന്റെ വാദത്തിനോട് കോടതി യോജിക്കുന്ന രീതിയിൽ ആയിരുന്നു വിധി പ്രഖ്യാപിച്ചത്.. ഒരു വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും...

കോടതി വിധി കേൾക്കെ രാഹുലിന്റെ നെഞ്ചോന്ന് പിടഞ്ഞിരുന്നു.. എന്തൊക്കെ പറഞ്ഞാലും സ്വന്തം എന്ന് പറയാൻ അവനു ആകെ ഉണ്ടായിരുന്ന ഒരാൾ ആണല്ലോ. തന്നെ ദ്രോഹിച്ച മനുഷ്യൻ ആണെങ്കിലും മുഴുവനായും അയാളെ വെറുക്കാൻ തനിക്കു കഴിയില്ല എന്ന് ആഹ് നേരം അവൻ തിരിച്ചറിയുകയായിരുന്നു ...

പോലീസ് വാനിൽ മറ്റു പ്രതികളോടൊപ്പം നിസ്സംഗതയോടെ കയറി പോകുന്ന തന്റെ അച്ഛനെ രാഹുൽ കണ്ണീരോടെ നോക്കി നിന്നു.. സിദ്ധുവിന്റെ ചേർത്ത് പിടിക്കലിൽ പെട്ടന്ന് രാഹുൽ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു അവനെ ചുറ്റി പിടിച്ചു...

.

.

.

ഫ്ലാറ്റിൽ തിരികെ എത്തിയ പാടെ അലപ്നേരം തനിച്ചു ഇരിക്കണം എന്ന് പറഞ്ഞു കൊണ്ട് രാഹുൽ മുറിയിൽ കയറി കതകടച്ചു... സിദ്ധു ആകുലതയോടെ ആഹ് അടഞ്ഞ മുറിയുടെ വാതിലിൽ നോക്കി നിന്നു... തന്റെ തോളിൽ ഒരു കരസ്പർശം അറിഞ്ഞതും സിദ്ധു മുഖം ചെരിച്ചു നോക്കി...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Donde viven las historias. Descúbrelo ahora