ബാൽക്കണി വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കെ ബെഡിൽ നിന്നും ഐഷു ചാടി പിടഞ്ഞു എഴുന്നേറ്റു.. ഒരു ഞെട്ടലോടെ അവൾ ഓടി ചെന്നു കതക് വലിച്ചു തുറന്നു... മുന്നിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന ജിജുവിനെ കാണെ അവളുടെ ഉണ്ടകണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു...
ഐഷുവിന്റെ മുറിയിലെ ബാൽക്കണിയിലേക്ക് വലിഞ്ഞു കയറുന്ന നേരത്താണ് പെട്ടന്ന് ഇടി വെട്ടി മഴ പെയ്തു തുടങ്ങിയത്...കയറി നിൽക്കാൻ ഒരു ഇടമില്ലാതെ അവനാകെ നനഞ്ഞു പോയിരുന്നു..
"ജി.... ജിജു... നീ... നീ എന്താ ഇവിടെ....?"
പെണ്ണ് അമ്പരപോടെ ചോദിച്ചു കൊണ്ടു അവന്റെ നനഞ്ഞൊട്ടിയ ദേഹത്തേക്ക് ഒന്ന് നോക്കി.. ഒന്നേ നോക്കിയുള്ളു...കൊച്ചു അറിയാതെ ഉമനീർ ഇറക്കി പോയി..
അവൾ നോക്കി നിന്നു വെള്ളമിറക്കുന്നത് കണ്ടു ജിജു ഉള്ളാലെ ചിരിച്ചു പോയിരുന്നു.. അവളെ പിടിച്ചു പിന്നിലേക്ക് തള്ളി ഡോർ ചാരി കൊണ്ടു തിരിച്ചു അവളെ അതിലേക്ക് ചേർത്ത് നിർത്തുമ്പോൾ പെണ്ണ് വീണ്ടും ഞെട്ടി പകച്ചു പോയി..
"നീ.... എന്താ..... കാ......"
"ശ്ഹ്............"
അവളെ ഒന്നും പറയാൻ അനുവദിക്കാതെ ജിജു അവളുടെ ചുണ്ടിൽ വിരല് വെച്ചു തടഞ്ഞു.. അവന്റെയാ സാമീപ്യത്തിലും,അവന്റെ നനഞ്ഞ വിരലിന്റെ തണുപ്പിലും അവളുടെ അധരങ്ങൾ വിറക്കൊണ്ടു...കണ്ണുകൾ പിടച്ചിലോടെ അവന്റേതുമായി കോർത്തു...
"എനിക്കു നിന്നോട് തോന്നുന്ന ഫീലിംഗ്സ് എങ്ങനെ വാക്കുകൾ കൊണ്ടു പറഞ്ഞു ഫലിപ്പിക്കണം എന്നറിയില്ല.. പക്ഷെ ഒന്നറിയാം... ഈ മത്തക്കണ്ണി എന്റെ ചങ്കിലോട്ട് ഇടിച്ചു കയറി താമസം തുടങ്ങിയിട്ട് നാള് കുറച്ചു ആയീന്നു...ഇതിനെ അങ്ങനെ പടി ഇറക്കി വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല..."
അവളുടെ പിടയുന്ന കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു നിർത്തി.. അവന്റെ വാക്കുകൾ ഐഷുവിനു അത്ഭുതം ആയിരുന്നു.. ഇഷ്ട്ടം ഉണ്ടോന്നൊക്കെ അറിയാമെങ്കിലും അതു അയാളുടെ വായിൽ നിന്നു തന്നെ കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ... അവളുടെ കവിളുകൾ ഒന്ന് ചുവന്നു അവന്റെ തീക്ഷണമായ നോട്ടത്തിൽ...
