റൂമിൽ ആദിയോട് വഴക്കിട്ടു കൊണ്ട് ചവിട്ടി തുള്ളി അൻഷി നേരെ സിറ്റൗട്ടിൽ ഉള്ള സ്വിങ് ചെയറിൽ വന്നിരുന്നു... മാറിൽ കൈ രണ്ടും പിണച്ചു കെട്ടി ചുണ്ടൊക്കെ കൂർപ്പിച്ചു പിടിപ്പിച്ചിട്ടുണ്ട് ആശാൻ... മുഖം ആണേൽ ഒരു കൊട്ടയ്ക് ഉണ്ട്... ചുണ്ടിനിടയ്ക്ക് വെച്ചു എന്തൊക്കയോ പിറുപിറുക്കുന്നുമുണ്ട്...
ഒരു രണ്ടു നിമിഷം പോലുമായി കാണില്ല , അപ്പോഴേക്കും അവിടേക്ക് ആദി എത്തിക്കഴിഞ്ഞിരുന്നു... അവനെ കണ്ടതും അൻഷിയുടെ മുഖം മുമ്പത്തെ കാൽ ഇരട്ടിയായി വീർത്തു വീർത്തു വന്നു...ആദി അവന്റെ കൈത്തണ്ടയിൽ പിടിച്ചു അവനെ പൊക്കി എഴുന്നേൽപ്പിച്ചിട്ട് ആഹ് സ്വിങ് ചെയറിൽ കയറി ഇരുന്നു.. ശേഷം അൻഷിയുടെ ഇടുപ്പിൽ ഒരു കൈ ചുറ്റി അവനെ വലിച്ചു തന്റെ മടിയിൽ ഇരുത്തി.... എല്ലാം കണ്ണടച്ച് തുറക്കുന്നതിനു മുന്നേ നടന്നു കഴിഞ്ഞിരുന്നു...
"ഞാൻ അല്ലെ ഇവിടെ ഇരുന്നേ.... മാറ്.... എണീച് മാറ്.... എനിക്കു ഇരിക്കണം ഇവിടെ...."
സ്വിങ് ചെയറിൽ ആടിക്കൊണ്ട് ഇരിക്കുന്ന ആദിയുടെ ഷർട്ടിന്റെ കോളർ പിടിച്ചു ചുരുട്ടിക്കൊണ്ടാണ് കക്ഷിയുടെ വർത്താനം...ദേഷ്യം വന്നിട്ട് കൊച്ചിന്റെ മൂക് ഓക്കേ ചുവന്നു വിറയ്ക്കുന്നുണ്ട്...എന്തിനാണ് ഇപ്പോൾ ഈ ദേഷ്യം എന്നത് അവനു പോലും അറിയില്ല..
ആദി ആകട്ടെ കൂസലേതും കൂടാതെ അൻഷിയുടെ അരയിൽ കൈ രണ്ടും ചുറ്റി അവനെ ഒന്നും കൂടി തന്റെ ദേഹത്തേക്ക് ചേർത്ത് ഇരുത്തി....
"നീ അതിൽ തന്നെ അല്ലെ ഇരിക്കുന്നെ....?"
കാലു നിലത്തൂന്നി ആടി കൊണ്ട് ആദി പറഞ്ഞു...
"മഹമ്.... ഇങ്ങനെ മടിയിൽ അല്ല... നേരത്തെ ഇരുന്ന പോലെ എനിക്കു ഒറ്റയ്ക്ക് ഇതിൽ ഇരിക്കണം... എണീച് മാറ്....."
"വേണ്ട.... നീ ഇങ്ങനെ ഇരിക്കുന്നതാ എനിക്കു സൗകര്യം....."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
