Devaansh 53

1K 27 3
                                        





                ആദി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയതിന്റെ പിന്നാലെ അൻഷിയും പോയിരുന്നു... വിശ്വയെ നിർബന്ധിച് എല്ലാവരും കൂടി ഒന്ന് റസ്റ്റ്‌ എടുക്കാൻ ഫ്ലാറ്റിലേക്ക് പറഞ്ഞു വിട്ടു... സിദ്ധു പിന്നെ കൊന്നാലും രാഹുലിന്റെ അടുത്ത് നിന്ന് മാറുല എന്ന് അറിയാവുന്നത് കൊണ്ട് ആരും ആഹ് വഴിക്ക് പോയതേ ഇല്ല.... അജുവും റെക്സും റൂമിൽ ഇരുന്നു ബോർ അടിച്ചിട്ട് വായിനോക്കാൻ വേണ്ടി പുറത്തേക്ക് പോയി... ചുരുക്കി പറഞ്ഞാൽ മുറിയിൽ ഇപ്പോൾ രാഹുലും സിദ്ധുവും മാത്രം...

സിദ്ധു രാഹുലിനെയും നോക്കി ബെഡിന് അടുത്തുള്ള ചെയറിൽ ഇരുപ്പാണ്... രാഹുൽ ആണേൽ ജിജുവിനെ വീഡിയോ കാളിംഗ്... ഇനി തെറി വിളിക്കാൻ അവൻ കൂടി ബാക്കി ഉണ്ടായിരുന്നുള്ളു.. തെറി എന്ന് പറഞ്ഞാൽ രാഹുൽ ഇത് വരെ കേട്ടട്ടില്ലാത്ത തരാം വെറൈറ്റി തെറി.... അവന്റെ വായിൽ നിന്ന് കൂടി കേട്ടതും ചെക്കന് പൂർത്തിയായി..

ജിജു തിരികെ വീട്ടിൽ നിന്നും ഹോസ്റ്റലിലെക്ക് എത്തിയിട്ടുണ്ട്... നേരത്തെ തന്നെ ആദി ഇങ്ങോട്ടേക്കു വരാൻ നേരം അവനെ വിളിച്ചു കാര്യം അറിയിച്ചിരുന്നു... അവനും കൂടെ വരാമെന്ന് പറഞ്ഞെങ്കിലും അപ്പഴത്തെ ഒരു പാനിക് സിറ്റുവേഷനിൽ അവനെ കാത്തു നിൽക്കാനുള്ള സമയം ഇല്ലാത്തതു കൊണ്ട് ആദി അതു വേണ്ടായെന്ന് പറഞ്ഞു...

ജിജു ഫോൺ വെച്ച് ഒരു 10 മിനിറ്റ് കഴിഞ്ഞതും രാഹുലിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു.. സിദ്ധു ആരാണെന്ന് കണ്ണ് കൊണ്ട് ചോദിച്ചു...

"അറിയില്ല.... പരിജയം ഇല്ലാത്ത നമ്പറിൽ നിന്നാണ്....."

അതും പറഞ്ഞു കൊണ്ട് രാഹുൽ കാൾ അറ്റൻഡ് ചെയ്തു.... അപ്പുറത്തെ വശത്തു നിന്ന് ഉള്ള സ്വരം കേട്ടതും രാഹുലിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... സിദ്ധുവിന്റെ മുഖം അവന്റെ ചിരി കാണെ ഒന്ന് ചുളിഞ്ഞു....

"ഐഷു ആണ്......."

സിദ്ധുവിന്റെ നോട്ടം കണ്ടിട്ട് ഒരു ചിരിയോടെ തന്നെ രാഹുൽ പറഞ്ഞു കൊണ്ട് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now