Devaansh 127

1.5K 46 10
                                        




🔞 ѕtєαmч ѕcєnєѕ αrє αhєαd, rєαd αt чσur σwn ríѕk🔞



"ജോഷി,താൻ ആ ലൈബ്രറിയിൽ ഇന്ന് തന്നെ പോയ് അന്വേഷിക്കണം...... ആ പോക്കറ്റ് റോഡ് വിസിബിൾ ആയിട്ടുള്ള cctv അവിടെ മാത്രമല്ലേയുള്ളു.... So check all the footage between June 26th and 30..സംശയം തോന്നുന്നത് എന്ത് തന്നെ ആയാലും, അതു അപ്പോൽ തന്നെ എന്നേ വിളിച്ചു അറിയിച്ചേക്കണം... ഒന്നും വിട്ടു കളയരുത്....നമ്മൾ ഇമ്പോര്ടന്റ്റ്‌ അല്ലായെന്ന് പറഞ്ഞു തള്ളി കളയുന്ന ചെറിയൊരു കാര്യം ആയിരിക്കും ചിലപ്പോൾ നമ്മൾ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ നമുക്ക് വഴി തിരിവ് ആകുന്നത്...."


ഡെസ്ക്‌റ്റോപ് സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന നാല് മുഖങ്ങളിലേക്കും മാറി മാറി നോക്കികൊണ്ട് ആദി ഗൗരവത്തോടെ തന്റെ ജൂനിയർസിനു നിർദ്ദേശം നൽകി.....

ആദിയുടെ റിവോൾവിങ് ചെയറിനു തൊട്ട് അരികിൽ മറ്റൊരു കസേരയിൽ അവനെയും നോക്കി താടിക്ക് കൈ കൊടുത്തു ഇരിപ്പുണ്ട് അൻഷികുട്ടൻ.... ഇടയ്ക്ക് അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു പിടിക്കുന്നുണ്ട് കക്ഷി.... ഇരുന്നു ആടി തൂങ്ങി ഇപ്പോൾ വീഴുമെന്ന മട്ടിലാണ് കൊച്ചു.......

ആദി സ്‌ക്രീനിൽ നോക്കി സംസാരം തുടരുമ്പോൾ ടേബിളിൽ കമഴ്ത്തി വെച്ചിരുന്ന അവന്റെ ഫോൺ വൈബ്രേറ്റ് ചെയുന്നത് കണ്ടു അതു എടുക്കാൻ കൈ നീട്ടുന്നതിനു മുന്നേ അവിടെ ഒരുത്തൻ ചാടി കയറി ആരാണെന്നു പോലും നോക്കാതെ കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞിരുന്നു..ആദി അവനെ പല്ല് കടിച്ചു നോക്കി.....

"ആദിദേവ് ബിസിയാ... ഇനി ഒരാഴ്ച കഴിഞ്ഞു വിളിച്ചാൽ മതി......"

ഉറക്കപ്പിച്ചിൽ അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു കൊണ്ടു വീണ്ടും ഇരുന്നു തൂങ്ങാൻ തുടങ്ങി.... ആദിക്ക് രണ്ടു പറയാൻ നാവ് തരിച്ചെങ്കിലും കോൺഫറൻസ് കാളിൽ ആണെന്ന ഓർമയിൽ അവൻ പറയാൻ വന്നത് അടക്കി പിടിച്ചു വീണ്ടും മീറ്റിംഗ് തുടർന്നു.....

ഒരു 5 മിനിറ്റ് കഴിഞ്ഞതും വീണ്ടും ആദിയുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കാണെ അൻഷി കൈ നീട്ടി എടുക്കാൻ ആഞ്ഞതും ആദി അവന്റെയാ കൈക്കിട്ട് ഒരു തട്ട് വെച്ചു കൊടുത്തു.... പാതി അടഞ്ഞിരുന്ന കണ്ണ് വലിച്ചു തുറന്നു കൊണ്ടു അൻഷി കൈ ഇരുന്നു ഉഴിയുന്നുണ്ട്..... ആദി അവനെയൊന്ന് ഇരുത്തി നോക്കിയ ശേഷം കാൾ അറ്റൻഡ് ചെയ്തു... ഒപ്പം കോൺഫറൻസ് കാൾ mute ആക്കി വെച്ചു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now