അജു ആഹ് മുറിയുടെ ഡോർ തള്ളി തുറന്നു ഉള്ളിലേക്ക് കയറി. മുഴുവനും ഇരുട്ട് പടർന്നു അവിടം ഒന്നുമേ കാണാൻ കഴിയുന്നുണ്ടായില്ല അവനു. എങ്കിലും ഡോർ തിരികെ ചാരി കൊണ്ട് അവൻ സ്വിച്ച് ബോർഡിന് വേണ്ടി ചുമരിൽ ഒന്ന് പരതി.... സ്വിച്ച് തേടി പിടിച്ചു അതു ഇട്ടിട്ടും മുറിയിലെ ലൈറ്റ് തെളിഞ്ഞിരുന്നില്ല...അവൻ ഒരു മുഷിച്ചിലോടെ ആഹ് ശ്രമം ഉപേക്ഷിച്ചു പതിയെ കൈ മുന്നിൽ നീട്ടി പിടിച്ചു നടന്നു....
പെട്ടന്ന് മുറിയുടെ ഒത്ത നടുക്കായി ഒരു വെളിച്ചം തെളിഞ്ഞത് കാണെ അവന്റെ കണ്ണുകൾ ഒരു സംശയത്തോടെ അങ്ങോട്ടേക്ക് നീണ്ടു... മുന്നോട്ട് നടന്നു അതിനു അരികിലായി എത്തിയതും ഒരു ടേബിൾ ലാമ്പ് കത്തിച്ചു വച്ചേക്കുന്നതാണു അവൻ കണ്ടത്.. റോസ് ഇതളുകൾ വിതറി കിടക്കുന്നതിനു നടുവിലായി ടേബിളിൽ ഹാർട്ട് ഷേപ്പിൽ ഒരു കേക്ക് ഉം ഇരിപ്പുണ്ട്... അജു അതിൽ എഴുതിയേക്കുന്ന അക്ഷരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു....
'Sorry.........' കേക്കിന് ഒത്ത നടുക്കായി ഇറ്റാലിയൻ ടൈപിൽ ഇംഗ്ലീഷിൽ നല്ല ഭംഗിയായി എഴുതി പിടിപ്പിച്ചേക്കുന്ന ഒരേയൊരു വാക്ക്...
അജു അതിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... പെട്ടന്ന് പിന്നിൽ നിന്നും സ്പീക്കറിൽ കേൾക്കുന്നത് പോലെ ഒരു സംഭാഷണം കേൾക്കാൻ തുടങ്ങിയതും അവൻ തിരിഞ്ഞു നോക്കാതെ തന്നെ അതിലേക്ക് കാത് കൂർപ്പിച്ചു....
""എവിടെ ആയിരുന്നു ഇത്രയും നേരം...?ഞാൻ എന്തോരം വിളിച്ചു.. ഫോൺ എടുക്കാതിരുന്നത് എന്താ? മെസ്സേജ് അയച്ചിട്ട് അത് വായിച്ചിട്ട് റിപ്ലൈ കൂടി തന്നില്ല......""
ആഹ് കേൾക്കുന്നുത് തന്റെ തന്നെ ശബ്ദം ആണെന്ന് തിരിച്ചറിയവേ അജു ഒന്ന് നടുങ്ങി പോയിരുന്നു...കൈ രണ്ടും ശക്തമായി ആഹ് ടേബിളിൽ മുറുകി... അവന്റെ കണ്ണുകൾ തുടിച്ചു.. ഹൃദയം പെരുമ്പാറ മുഴക്കാൻ തുടങ്ങി....
ഫോണിൽ നിന്നോ മറ്റോ കേൾക്കുന്ന തങ്ങളുടെ റെക്കോർഡ് ചെയ്ത സംഭാഷണം ആണതെന്ന് അവനു മനസ്സിലായിരുന്നു...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
