പിന്നിൽ നിൽക്കുന്നവരെ കാണെ അൻഷി സന്തോഷത്തോടെ അവരുടെ അടുത്തേക് പാഞ്ഞു....
"വിഷ്ണുവേട്ടാ.........."
നീട്ടി വിളിച്ചു കൊണ്ട് അൻഷി വിഷ്ണുവിന്റെ നെഞ്ചിൽ വീണു അവനെ മുറുക്കെ കെട്ടി പിടിച്ചു.. വിഷ്ണുവും ഒരു ചിരിയോടെ അൻഷിയെ തന്നോട് ചേർത്ത് അടക്കി പിടിച്ചു..
എത്ര നാളുകൾക്ക് ശേഷമാ തന്റെ കുഞ്ഞു അനുജനെ നേരിൽ കാണുന്നത് എന്ന ഓർമയിൽ വിഷ്ണുവിന്റെ കണ്ണ് രണ്ടും നിറഞ്ഞു തൂകി..
അൻഷിയും കരയുന്നുണ്ടായിരുന്നു.. തന്റെ സ്വന്തം മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചപ്പോൾ ഒരു മടിയും കൂടാതെ തന്നെ കൂടെ കൂട്ടിയതാണ്.. ഈ വ്യക്തി കാരണമല്ലേ തനിക്കു ഇപ്പോൾ ഉള്ള തന്റെ പ്രിയപെട്ടവരെ ഓക്കേ കിട്ടിയത്...എന്തെന്നില്ലാത്ത സന്തോഷം തോന്നി അൻഷിക്ക്.. വിഷ്ണുവിനെ കൂടി കണ്ടതും ഈ നിമിഷം അവനു ജീവിതത്തിൽ ഒരു പൂർണത ലഭിച്ചത് പോലെ തോന്നി..
ആദിയും ലച്ചുവും സുനിതയും മഹേന്ദ്രനും ആഹ് കാഴ്ച വല്ലാത്തൊരു സംതൃപ്തിയുടെയും സന്തോഷത്തോടെയും കണ്ടു നിന്നു...
ഇന്ന് വൈകിട്ടാണ് വിഷ്ണുവും അവന്റെ പ്രിയതമയും നാട്ടിൽ ലാൻഡ് ചെയ്തത്. പ്രിയയുടെ വീട്ടുകാർ അടിയറവ് പറഞ്ഞു ഒടുക്കം അവളെ അവനോപ്പം നിവർത്തിയില്ലാതെ പറഞ്ഞു അയച്ചു.. പടിയടച്ചു പിണ്ഡം വെച്ചു എന്ന് വേണമെങ്കിലും പറയാം...
വിഷ്ണുവിന്റെ തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവൻ നിറകണ്ണാലെ അടുത്ത് നിൽക്കുന്നവളെ ഒന്ന് നോക്കി.. പ്രിയ അവനോട് ചേർന്ന് നിന്ന് കൊണ്ട് അൻഷിയുടെ തല മുടിയിൽ മെല്ലെ തലോടി.. പൂച്ചയെ പോലെ വിഷ്ണുവിന്റെ നെഞ്ചിൽ പറ്റി ചേർന്ന് നിൽക്കുന്നവനെ കാണെ അവൾക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി പോയി...
"എന്നേ കൂടി പരിഗണിക്ക് അൻഷു കുട്ടാ..."
പ്രിയയുടെ സ്വരം കേട്ടതും വിഷ്ണുവിന്റെ നെഞ്ചിൽ കിടന്നു കൊണ്ട് അവൻ ഒളിക്കണ്ണിട്ട് അവളെ ഒന്ന് നോക്കി.. അവന്റെ നോട്ടം കണ്ടതും പ്രിയ മുഖം വീർപ്പിച്ചു അവനെ വലിച്ചു പിടിച്ചു തനിക്കു നേരെ നിർത്തി...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
