വൈകിട്ട് ക്ലാസ് കഴിഞ്ഞതും പോക്കറ്റിൽ കിടക്കുന്ന തന്റെ ഫോൺ വൈബ്രേറ്റ് ചെയുന്നത് അറിഞ്ഞു ജിജു പിള്ളേരോട് ഓക്കേ ഇപ്പോൾ വരാമെന്നും പറഞ്ഞു ക്ലാസ്മുറിക്ക് പുറത്തേക്ക് ഇറങ്ങി... വരാന്തയിൽ മുഴുവനും മറ്റു കുട്ടികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു... ഇതിന്റെ ഇടയിൽ കൂടി ഒന്ന് ബാത്‌റൂമിലോട്ട് എത്തണം എങ്കിൽ ടൈം എടുക്കും.. ജിജു പതിയെ ആരും കാണാതെ പോക്കറ്റിൽ നിന്നും ഫോൺ വെളിയിലേക്ക് എടുത്തു കൊണ്ട് സ്ക്രീനിലേക്ക് ഒന്ന് നോക്കി...
'Aathiyettan calling 📲
ആദിയുടെ പേര് കണ്ടതും പിന്നെ അവനു സമാധാനം ഉണ്ടായില്ല.. മുന്നിൽ നടക്കുന്ന പിള്ളേരെ ഒക്കെ വകഞ്ഞു മാറ്റിയും ചിലരെ ഒക്കെ ഒരു കൈ കൊണ്ടു തട്ടിയിട്ടും ആരെയും ശ്രദ്ധിക്കാതെ അവൻ മുന്നോട്ട് നടന്നു... തങ്ങളെ തള്ളിയിട്ടു പോകുന്നവനെ ചീത്ത പറയാൻ ഒരുത്തൻ മുതിർന്നങ്കിലും അതു ജിജു ആണെന്ന് കാണെ അവൻ പിന്നിലോട്ട് വലിഞ്ഞു... വെറുതെ പോയി ചൊറിഞ്ഞു അവന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടുന്നത് എന്തിനാ എന്ന് ആഹ് കൊച്ചിന് തോന്നി കാണും...
ബാത്‌റൂമിൽ എത്തിയതും അതിന്റെ അകത്തു അവരുടെ സാർ നിൽക്കുന്നത് കണ്ടതും ജിജു പതിയെ അവിടെ നിന്നും വലിഞ്ഞു. പിന്നെ പാഞ്ഞു കൊണ്ട് വരാന്തയിൽ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടി. ഗ്രൗണ്ട് നു അപ്പുറത്തെ വശത്തു വരി വരിയായി കുറച്ചു മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതിൽ ഒരു മരത്തിന്റെ മറവിലായി നിന്ന് കൊണ്ട് അവൻ വേഗത്തിൽ ഫോൺ കൈയിലേക്ക് എടുത്തു.. ശേഷം ചുറ്റിനും ഒന്ന് നോക്കിക്കൊണ്ട് ആദിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു....
📲 ഉണ്ണി.......
"ആഹ് ഏട്ടാ.... എന്താ വിളിച്ചേ.....?"
📲നിങ്ങൾക്ക് ക്ലാസ് കഴിഞ്ഞോടാ? "
"ഹാ.. ഇപ്പോ ബെൽ അടിച്ചതേയുള്ളു... എന്ത് പറ്റി? ഏട്ടൻ അൻഷിയെ കൂട്ടാൻ വരുന്നില്ലേ?"
📲ഇല്ല...... ഞാൻ ശ്യാമേട്ടനെ കാറും ആയിട്ട് അങ്ങോട്ട് അയച്ചിട്ടുണ്ട്... അവനും പിന്നെ നിങ്ങൾ എല്ലാവരും അതിൽ കയറി പോര്.. ബാക്കി ഒക്കെ നേരിട്ട് കാണുമ്പോ പറയാം...
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
