ആഹ് പെൺകുട്ടി അടുത്തേക്ക് ഓടി വന്നു കൊണ്ട് ഒരു ചിരിയോടെ അൻഷിയുടെ കൈ രണ്ടും കോർത്തു പിടിച്ചു...
"അൻഷു...... നീ.... നീ എന്താ ഇവിടെ.....ആദിയേട്ടൻ എന്ത്യേ?"
ജിജുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു അവളുടെ ആദിയേട്ടൻ എന്നാ സംബോധനയിൽ... അൻഷിയുടെ കൂട്ടി പിടിച്ചേക്കുന്ന അവളുടെ കയ്യിൽ അവൻ ഇഷ്ടക്കേടോടെ നോക്കി... അജുവും റെക്സും ഏകദേശം അതു പോലെ തന്നെ അവളെയും അൻഷിയെയും മാറി മാറി നോക്കി നില്ലപ്പുണ്ട്....
ഒരു ലൈറ്റ് ബ്ലൂ ജീൻസും ബ്ലാക്ക് ടോപ്പും ആണ് ആളുടെ വേഷം... അൻഷിയുടെ പോലെ തന്നെ പൂച്ചക്കണ്ണുകൾ...എന്നാൽ വിടർന്ന ഉണ്ടാക്കണ്ണുകൾ ആയിരുന്നു അവൾക്... മൂക്കിൽ ഒരു വെള്ളകൽ മൂക്കുത്തി അല്ലാതെ മറ്റു ആഭരണങ്ങളോ ചമയങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവൾക്....
"ചേ..ചേച്ചി എന്താ ഇവിടെ..... ഞാൻ ബാംഗ്ലൂർ പോയിട്ട് വരുവാ.... ദേവ.... ദേവ ബാംഗ്ലൂർ ആണ്.... കുറച്ചു ദിവസം കഴിഞ്ഞിട്ടേ വരുള്ളൂ....."
അതു പറഞ്ഞപ്പോഴേക്കും അൻഷിയുടെ ചുണ്ട് കൂർത്തു വരുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു.....
"എന്റെ അൻഷു കുട്ടാ.... നിന്റെ ഈ ചുണ്ട് കൂർപ്പിക്കലിന് ഇപ്പഴും ഒരു കുറവ് ഇല്ലലോ... ഏഹ്?"
അൻഷിയുടെ കവിളിൽ പിച്ചി വലിച്ചു കൊണ്ട് ഉള്ള അവളുടെ വർത്താമാനം ജിജുവിനെ നല്ല രീതിയിൽ തന്നെ ചൊടിപ്പിച്ചു... അവന്റെ ഏട്ടന്റെ മാത്രം പ്രോപ്പർട്ടി ആണല്ലോ ആഹ് മുതല്... അതു കൊണ്ട് തന്നെ അവനോടുള്ള അവളുടെ മട്ടും ഭാവവും ഒന്നും ജിജുവിന് അങ്ങോട്ട് പിടിക്കുന്നുണ്ടായിരുന്നില്ല... പിന്നെ അൻഷി അവളോട് നല്ല രീതിയിൽ കംഫര്ട്ടബിള് ആയി തന്നെ തിരിച്ചു പെരുമാറുന്നത് കണ്ടപ്പോൾ അവനു മനസ്സിലായി അൻഷിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന്.... അതു കൊണ്ട് തന്നെ അവൻ സംയമനം പാലിച്ചു....
"അല്ലേടാ.... നീ ഇപ്പോ എന്താ പറഞ്ഞെ.....?ബാംഗ്ലൂർ പോയി വരുവാണെന്നോ? അപ്പോ നിയീ ഫ്ലൈറ്റിൽ ഉണ്ടായിരുന്നോ? ശോ ഞാൻ കണ്ടില്ലലോ എന്നിട്ട്....."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
