Devaansh 42

1K 30 3
                                        




                 റെക്സിന്റെ കൂടെ ഓരോന്നും പറഞ്ഞു ആടി പാടി നടന്ന അൻഷിയുടെ മുമ്പിൽ പെട്ടന്ന് ആദി വന്നു നിന്നു... അപ്പോ തന്നെ അൻഷിയുടെ മുഖം വീർത്തു കെട്ടി...

"ബാക്കി രണ്ടെണ്ണം എവിടെ......?"

ആദി റെക്സിനെ നോക്കി ചോദിച്ചതും അവനും അൻഷിയും പരസ്പരം ഒന്ന് നോക്കി... ഇരുവരും അവനോട് എന്ത് പറയെണം എന്നറിയാതെ ഉഴറി...

സംഭവം എന്താണെന്നു വെച്ചാൽ രണ്ടു പേരും ജിം റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയ്തും സിദ്ധുവിനെയും രാഹുലിനെയും കാണാനില്ല.. അപ്പോ അവരെ നോക്കാൻ വീണ്ടും അങ്ങോട്ടേക്ക് തിരിച്ചു പോയ അൻഷിയും റെക്സും അവിടെ ഉള്ള കാഴ്ച കണ്ടു കിളി പോയി നിന്നു... വർക്ഔട്ട് ചെയുന്ന ബെഞ്ചിൽ രാഹുലിനെ പേസ്റ്റ് ആക്കി വച്ചേക്കുന്ന സിദ്ധു..... ആദ്യത്തെ അമ്പരപ്പ് മാറിയതും റെക്സ് ഒരു ചിരിയോടെ തലയാട്ടി കൊണ്ട് തിരികെ നടക്കാൻ ഒരുങ്ങുമ്പോഴാണ് നമ്മുടെ അൻഷിയുടെ ആഹ് പ്രേതത്തെ കണ്ട മാതിരി ഉള്ള നിൽപ് അവൻ ശ്രദ്ധിക്കുന്നത്... സിദ്ധുവിന്റെയും രാഹുലിന്റെയും കണ്ണും കൈയും കൊണ്ടുള്ള പല കളികളും ചെക്കൻ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ആദ്യം ആയിട്ടാണെ... റെക്സ് അപ്പൊ തന്നെ അവന്റെ കണ്ണ് പിടിച്ചു പൊത്തി കൊണ്ട് അവനെയും കൊണ്ട് തിരിച്ചു നടന്നു....

"ഡാ ചോദിച്ചത് കേട്ടില്ലേ? ഒരുത്തൻ അവിടെ താഴെ സോഫയിൽ കിടക്കുന്നത് ഞാൻ കണ്ടായിരുന്നു... ബാക്കി രണ്ടെണ്ണം നിങ്ങളുടെ കൂടെ അല്ലെ ഉണ്ടായിരുന്നെ....?"

ആദി സ്വരം കടുപ്പിച്ചു ചോദിച്ചതും അൻഷി ആദിയെ നോക്കി പേടിപ്പിച്ചിട്ട് അവനെ മറി കടന്നു മുൻമ്പോട്ട് നടന്നു... അപ്പൊ തന്നെ ആദി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മുമ്പിൽ തന്നെ തിരിച്ചു നിർത്തി.... അൻഷി ദേഷ്യത്തോടെ അവന്റെ കൈ വിടുവിക്കാൻ കിടന്നു കുതറുന്നുണ്ട്... ആദി അതു ശ്രദ്ധിക്കാതെ റെക്സിനെ നോക്കി ഒറ്റ പുരികം ഉയർത്തി....

"അതു അവർക്ക് ഒരു കാൾ വന്നു, അപ്പോ സംസാരിച്ചോണ്ട് ഇരിക്കുവാ... അവർ വന്നോളും....."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now