ഹോസ്പിറ്റലിന്റെ വരാന്തയിൽ ഉള്ള ബെഞ്ചിൽ ഇരുന്നു കൊണ്ട് വിഷ്ണുവിനോട് ഫോണിൽ സംസാരിക്കുവാണ് ആദി. കാര്യങ്ങൾ ഓക്കേ വിശദീകരിച് പറയുമ്പോഴും അവന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു... അൻഷി അനുഭവിച്ച ബുദ്ധിമുട്ട്,അതു പറയാൻ നേരം അവനിൽ നിന്നൊരു വിങ്ങൽ പുറത്തേക്ക് വന്നു. വാ കൈക്കൊണ്ട് മൂടി,കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചു അവൻ അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. രണ്ടു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ തഴുകി നിലത്തേക്ക് ഇറ്റ് വീണു. അവന്റെ എതിർ വശത്തുള്ള ബെഞ്ചിൽ ഇരുന്നു കൊണ്ടു അൻവർ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
ഈ കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ കൊണ്ടു അൻഷി അവനു എത്രത്തോളം വിലപ്പെട്ടത് ആണെന്ന് അൻവറിന് ബോദ്യം വന്നിരുന്നു. ആദിയോട് ഫോണിൽ സംസാരിക്കുന്ന വിഷ്ണുവിന് പോലും വല്ലാത്തൊരു അതിശയം തോന്നി പോയി. തന്നെക്കാൾ അൻഷിയെ കുറിച്ചോർത്തു ഇന്ന് വളരെയധികം മനസ്സ് നീറുന്നത് അവൻ ആണെന്ന കാര്യത്തിൽ വിഷ്ണുവിന് സംശയം ഒന്നും ഉണ്ടായില്ല. കാര്യങ്ങൾ കേട്ടതും ആദ്യം വിഷ്ണു വല്ലാണ്ട് ഭയന്നെങ്കിലും പിന്നീട് ആദിയുടെ അവസ്ഥ കണ്ട് അവനെ തിരികെ ആശ്വസിപ്പിക്കുകയിരുന്നു.
വിങ്ങിപൊട്ടി ഇപ്പോ നിലവിളിച്ചു കരഞ്ഞു പോകും എന്നുള്ള നിലയ്ക്ക് ഫോണിൽ സംസാരിക്കുന്ന ആദിയെ കണ്ടതും അൻവർ അസ്വസ്ഥതയോടെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു അവന്റെ കയ്യിൽ നിന്നും ആഹ് ഫോൺ തട്ടിപ്പറിച്ചു മേടിച്ചു. ആദി ഒന്നും മിണ്ടാതെ കുനിഞ്ഞു ബെഞ്ചിന്റെ ഇരു വശത്തും കൈകുത്തി ഇരുന്നു. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ അവൻ തടഞ്ഞില്ല..അവന്റെ മനസ്സിൽ മുഴുവനും അൻഷി പറഞ്ഞ അവസാനത്തെ വാക്കുകൾ ആയിരുന്നു... 'എന്നെ വിട്ടു കൊടുക്കല്ലേ ദേവ..' അതു ഓർക്കുമ്പോൾ ഓക്കേ ആദിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന ഉള്ളിൽ നിറയും..
"ഡാ വിഷ്ണു.. അവൻ പറഞ്ഞതൊക്കെ നീ കേട്ടല്ലോ... ആഹ്... നീ അൻഷിയുടെ അവിടുത്തെ ഡോക്ടറിനെ ഒന്ന് പറ്റുമെങ്കിൽ കണ്ട് പിടിക്കാൻ നോക്ക്...ഇനി അതു നടന്നില്ല എങ്കിൽ അതു ഞാൻ നോക്കിക്കോളാം. ആഹ്... ഇല്ലെടാ.. അവൻ ഇപ്പോ stable ആണ്.. ആഹ് അതെ... നീ ടെൻഷൻ ഒന്നും അടിക്കണ്ട.... മമ്....ആദി ഓക്കേ ആണ്.. അവന്റെ കാര്യം ഞാൻ നോക്കിക്കോളാം... വേണ്ട.. നീ ഇങ്ങോട്ട് വരേണ്ട ആവിശ്യം ഒന്നുമില്ല.. ഞാൻ ഇവിടെ ഉണ്ട്..."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
