ക്യാന്റീനിൽ പതിവ് പോൽ ഉച്ചത്തെ ലഞ്ചിനു ഒരുമിച്ചു കൂടിയിരിക്കുകയാണ് നമ്മുടെ പിള്ളാരൊക്കെ.... നടുവിലായി ചേർന്നു ഇരിക്കുന്ന റെക്സിന്റെയും അജുവിന്റെയും ഇടവും വലവുമായി സ്വാതിയും നച്ചുവും ഇരുപ്പുണ്ട്...... അവർക്ക് എതിർ വശത്തായി ജിജുവും ഐഷുവും പിന്നെ സിദ്ധുവും രാഹുലും....
സ്വാതിയുടെ മിഴികൾ ഇട തടവില്ലാതെ അടുത്ത് ഇരിക്കുന്നവനിൽ തന്നെ ആയിരുന്നു.....ഇടയ്ക്ക് ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നും അവൾ നോക്കുന്നുണ്ട്... അവന്റ മുഖത്തു നിന്നും ഇടയ്ക് ടേബിളിന് മേൽ കൂട്ടി വെച്ചിരിക്കുന്ന റെക്സിന്റെ കൈകളിൽ നോട്ടം എത്തിയതും അവളുടെ കണ്ണുകൾ അവിടേക്ക് തന്നെ കൊരുത്തു പോയി......
ഒരു ഡെനിം ബ്ലു ഷർട്ടും ബ്ലാക്ക് ജീൻസുമാണ് റെക്സിന്റെ വേഷം... കൈമുട്ടിനു മേൽ അലസമായി തെരു കയറ്റി വെച്ചിരിക്കുന്ന സ്ലീവസിനു ഇടയിൽ കൂടി അവന്റെ തെളിഞ്ഞ ഞരമ്പുകൾ കാണാം... അതിങ്ങനെ പിടഞ്ഞു പൊന്തി നിൽക്കുന്നത് കാണുമ്പോൾ അവൾക്കുള്ളിൽ വല്ലാത്തൊരു ഫീൽ.... ഒപ്പം ആ ഞരമ്പുകൾക്ക് മാറ്റ് കൂട്ടാൻ എന്നാ വണ്ണം ഇടതു കൈയിൽ മുറുകി കിടക്കുന്നൊരു സിൽവർ ഇടി വള കൂടിയുണ്ട്.....
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ സ്വാതിയുടെ വിരലുകൾ ടേബിളിന് മേൽ ഇരുന്നിരുന്ന റെക്സിന്റെ കൈ തണ്ടയിലേക്ക് ഒരു തൂവൽ സ്പർശം പോൽ അമർന്നു... ഫോണിൽ എന്തോ നോക്കി ഇരുന്നവന്റെ ശ്രദ്ധ ആ നിമിഷം അവളിലേക്ക് വീണു.....
റെക്സിന്റെ ഒറ്റ പുരികം ഉയർത്തിയുള്ള ആ നോട്ടത്തിൽ പരിസരബോധം വീണ്ടെടുത്തവൾ വല്ലാത്തൊരു ഞെട്ടലോടെയാണ് അവനിൽ നിന്നും കൈ പിൻവലിച്ചത്.....
"അ... അതു.... പിന്നെ..... ഈ സിൽവർ ഇടിവള കാണാൻ നല്ല രസമുണ്ട്... ഞാൻ അതു നോക്കുവായിരുന്നു......"
പതർച്ചയോടെ അവളുടെ മിഴികൾ ടേബിളിന് ചുറ്റും ഇരിക്കുന്നവരിലേക്ക് നീണ്ടു.. എല്ലാവരും തന്റെയാ പ്രവർത്തി കണ്ടു എന്നത് അവൾ അപ്പോഴാണ് ശ്രദ്ധിക്കുന്നത്..... വല്ലാത്തൊരു വെപ്രാളത്തോടെ അവൾ റെക്സിനെ നോക്കി..... തന്നെ നോക്കി ഇരിക്കുന്നവന്റെ മുഖഭാവം എന്തെന്ന് വ്യക്തമല്ല.... എന്നിരുന്നാലും ആ കണ്ണുകളിൽ ഒരു നീരസം തെളിഞ്ഞു നിൽക്കുന്നത് പോലെ.....
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
