Devaansh 66

977 29 2
                                        




                      ക്ലാസിനു പുറത്തേക്ക് ഇറങ്ങി ഐശ്വര്യ ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കി.. അവന്മാരുടെ പൊടി പോലും കാണാനില്ല...


"ഇതെവിടെ പോയി....."


ഐഷു നഖം കടിച്ചു കൊണ്ട് വരാന്തയിലേക്ക് ഇറങ്ങി നടന്നു... ലെക്ചർസ് ആരെങ്കിലും കണ്ടാലോ എന്ന് നല്ല പേടിയുണ്ട് ആൾക്... വിറച്ചു വിറച്ചു അവൾ അടുത്ത കോൺറിലേക്ക് തിരിഞ്ഞതും പെട്ടന്ന് ഒരു കൈ വന്നു അവളെ വലിച്ചു പിടിച്ചു ഒരു മുറിക്ക് അകത്തേക്ക് കയറ്റി.....


ഭയന്നു നിലവിളിക്കാൻ പോയതും അവളുടെ ചുണ്ടിൽ ഒരു ചൂണ്ട് വിരൽ ശക്തിയിൽ അമർന്നു.. ഞെട്ടി തരിച്ചു ഐഷു മുന്നിലേക്ക് നോക്കിയതും അവിടെ കണ്ട ആളെ കാണെ അവളുടെ ഭയം ഏതോ വഴിക്ക് പോയി.. ശരീരം റീലാക്സഡ്‌ ആയി.. അവൾ ആശ്വാസത്തോടെ നെഞ്ചത്ത് കൈ വെച്ചു മുന്നിൽ നിൽക്കുന്നവനെ നോക്കി കണ്ണുരുട്ടി..


"ഞാൻ പേടിച്ചു പോയി......."


ജിജുവിന്റെ കണ്ണൊന്നു കുറുകി അവളുടെ നോട്ടത്തിൽ....

"നീ എന്തിനാടി ക്ലാസ്സിൽ നിന്ന് വെളിയിലേക്ക് ഇറങ്ങിയത്?"

ഐഷു അതിനു ഒന്നും മിണ്ടിയില്ല.... അവൾ മൗനമായി അവനെ നോക്കി നിന്നു...

"റോണി എന്നെ കോഫി കുടിക്കാൻ invite ചെയ്തു.. കൂട്ടത്തിൽ കുറച്ചു സോറിയും.. അതാണ് ആഹ് പേപ്പറിൽ ഉണ്ടായിരുന്നത്..."

പിന്നിലെ ചുമരിൽ ചാരി നിന്ന്, കണ്ണുകൾ അവനിൽ തന്നെ ഉറപ്പിച്ചു കൊണ്ട് ഐഷു പറഞ്ഞു.. അവളുടെ സ്വരം നന്നേ നേർത്തിരുന്നു... തൊട്ട് അരികിൽ നിന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ജിജു അവൾ പറഞ്ഞത് കേൾക്കില്ലായിരുന്നു...

"നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ...? ഞാൻ ചോദിച്ചോ നിന്നോട്?"

അവന്റെ ചോദ്യത്തിൽ സ്വല്പം ദേഷ്യം കലർന്നിരുന്നു... ഐഷു പൊടുന്നനെ ഇല്ലായെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു..

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now