Devaansh 121

1.1K 35 3
                                        





SkyLine ✨


               ഇരുപത്തിരണ്ട് നില വരുന്നൊരു ഫുള്ളി ഫർണിഷ്ഡ് ഫ്ലാറ്റിലാണ് നമ്മുടെ പിള്ളേരുടെ താമസം...... 3bhk റൂം അടങ്ങുന്ന വിശാലമായൊരു സ്പേസ്.... കോളേജിൽ അഡ്മിഷൻ കിട്ടിയ സമയത്ത് ആദി തന്നെ ആണ് അവർക്ക് ഫ്ലാറ്റ് അറേഞ്ച് ചെയ്തു കൊടുത്തത്...

ഫ്ലാറ്റിന്റെ ഡോർ തുറന്നു ഹാളിലേക്ക് കയറിയ്തും അൻഷി നേരെ ചെന്നു സോഫയിലേക്ക് കമഴ്ന്ന് അടിച്ചു ഒരൊറ്റ വീഴ്ച ആയിരുന്നു... ഒപ്പം കാലു രണ്ടും സോഫയിൽ ഇട്ടു അടിക്കുന്നുണ്ട് കൊച്ചു....

ജിജു ഒരു രണ്ടു നിമിഷം അവനു അടുത്തേക്ക് പോകണോ വേണ്ടയോ എന്നോർത്തു വാതിൽക്കൽ തന്നെ നിന്നു.... ബൈക്ക് യാത്രയിൽ ഉടനീളം അൻഷി സൈലന്റ് ആയിരുന്നു... ജിജു അങ്ങോട്ട്‌ എന്തൊക്കയോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അൻഷി വല്ലാതെ മൗനം പാലിച്ചു ഒരേ ഇരുപ്പ് തന്നെ ആയിരുന്നു...

ഇപ്പോൾ അവനെ തനിച്ചു വിടുന്നതാണ് ഉചിതം എന്നാ ചിന്തയിൽ ജിജു ഒരു നെടുവീർപ്പോടെ ബൈക്കിന്റെ ചാവി കീ ഹോൾഡറിൽ കൊരുത്തു ഇട്ടു... അപ്പോഴേക്കും അവന്റെ ഫോണിൽ ആദിയുടെ കാൾ വന്നിരുന്നു.... അതു കാണേണ്ട താമസം ജിജു ഒരു ചിരിയോടെ അൻഷിയെ ഒന്ന് നോക്കി കൊണ്ട് ആദ്യം കണ്ട മുറിക്ക് ഉള്ളിലേക്ക് കയറി.....

അതെ സമയം തന്നെ റെക്സും അജുവും സിദ്ധുവും രാഹുലും ഫ്രണ്ടിലെ ഡോർ തുറന്നു ഫ്ലാറ്റിനുള്ളിലേക്ക് വന്നിരുന്നു... ആദ്യം തന്നെ അവരെ വരവേറ്റകാഴ്ച അൻഷിയുടെ ആ കൈയും കാലും ഇട്ടു അടിച്ചു കൊണ്ടുള്ള കിടത്തം ആയിരുന്നു.... നിന്ന നിൽപ്പിൽ തന്നെ അവന്മാർ അജുവിനെ ഒന്ന് തറപ്പിച്ചു നോക്കി....

"ഇവൻ എന്തുവാ സോഫയിൽ കിടന്നു നീന്തല് വല്ലോം പഠിക്കുവാണോ....?"

കാര്യമായി തന്നെ ചോദിച്ചു അജൂട്ടൻ.... റെക്സ് അവന്റെ തലയ്ക്കിട്ട് ഒരു കൊട്ടും കൊടുത്തു കൊണ്ട് റൂമിലേക്ക് കയറി പോയി... അവർക്ക് പിന്നാലെ സിദ്ധുവും രാഹുലും കൂടി കയറി പോയതും അജു തലയും തടകി കൊണ്ട് നേരെ അൻഷിയുടെ അടുത്തേക്ക് തന്നെ ചെന്നു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Onde histórias criam vida. Descubra agora