Devaansh 34

1.1K 27 3
                                        




                   ഭക്ഷണം ഓക്കേ കഴിച്ചു കഴിഞ്ഞതിന് ശേഷം ആദിയുടെ മുറിയിൽ ബാൽക്കണിയിലാണ് ഇരുവരും. നിലത്തു ഒരു ഫ്ലോർ ബെഡ് വിരിച്ചു ഇട്ടിട്ട് ഉണ്ട്..അതിൽ ചുമരിൽ ചാരി ഇരിക്കുന്ന അൻഷിയുടെ മടിയിൽ തല വെച്ചു കണ്ണുമടച്ചു കിടക്കുവാണ് ആദി... അൻഷിയുടെ കൈവിരലുകൾ ആദിയുടെ മുടിയിഴകളിലൂടെ ഓടി നടക്കുന്നുണ്ട്... മിനുസമാർന്ന ആഹ് മുടിയിൽ അവൻ വല്ലാത്തൊരു കൊതിയോടെ നോക്കി ഇരുന്നു.

"ദേവ........."

"മമ്......."

"ദേവേടെ ഈ കറുത്ത മുടി എന്ത് രസാവാന്ന് നോക്ക്.. എന്റെ മുടി കൊള്ളില്ല ദേവ.. ഒരുമാതിരി ചെമ്പിച്ച കോല് മുടി..."

അൻഷി വിഷമത്തോടെ പറയുന്നത് കേൾക്കെ അവന്റെ മടിയിൽ തല വെച്ച് കിടന്നിരുന്ന ആദിയുടെ ചൊടികൾ വിടർന്നു.കണ്ണുകൾ അപ്പഴും അടഞ്ഞു തന്നെ ഇരുന്നു.

"ആര് പറഞ്ഞു എന്റെ ചെക്കന്റെ മുടി കൊള്ളില്ലന്ന്... എനിക്ക് ഇഷ്ടം ആണല്ലോ.."

തന്റെ മുടിയിൽ ഇഴകി ചേർന്ന് ഇരുന്നിരുന്ന അൻഷിയുടെ കൈവെള്ളയിൽ അമർത്തി ഒരു മുത്തം കൊടുത്തു കൊണ്ടു ആദി പറഞ്ഞു. ആദിയുടെ ആഹ് വാക്കുകളിൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളു അൻഷിയുടെ വിഷമം.

"ദേവ......... "

അൻഷിക്ക് പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ അവൻ ആദിയുടെ കവിളിൽ ഒരു കൈ ചേർത്ത് കൊണ്ടു അവനെ വിളിച്ചു...

"എന്തോ........"

ആദി ഒരീണത്തിൽ വിളി കൊടുത്തു...

"അതില്ലേ... പിന്നെ ഈ ഫ്രഞ്ച് എന്ന് വെച്ചാൽ എന്തുവാ...."

പെട്ടന്ന് ഉള്ള അവന്റെ ചോദ്യം, അതും ഫ്രഞ്ച് എന്ന് കേട്ടതും ആദി കണ്ണ് വലിച്ചു തുറന്നു അൻഷിയെ നോക്കി.. അവിടെ നെറ്റി ഓക്കേ ചുളിച്ചു കാര്യം അറിയാനുള്ള ആകാംഷയിൽ ഇരിക്കുവാണ് ആള്..

"എന്തോന്നാ...."

"ദേവ.... കേട്ടില്ലേ ഞാൻ പറഞ്ഞെ? ഫ്രഞ്ച് എന്ന് വെച്ചാൽ എന്തുവാന്ന്? അതു എന്തിനാ ഞാൻ ദേവയ്ക്ക് തരുന്നേ?"

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Donde viven las historias. Descúbrelo ahora